സൗഗന്ധികം
രചന : ലത അനിൽ ✍️ പിണക്കമെന്തിനു ദേവീനിന്നെയാരാധിപ്പതെൻ ജീവലക്ഷ്യം .കരുത്തനാണു ഞാൻ, പ്രാണനിലുണ്ട് പ്രേമപുഷ്പരാജികൾ നിറഞ്ഞയുദ്യാനംധിക്കാരിയാണു ഞാൻ, ചിത്ത० നിൻ കല്പനയ്ക്കു വിധേയമാണെപ്പൊഴും .അവനി തന്നബ്ദിമിഴികളിൽഉമ്മവെച്ചുറങ്ങും രവിയേപ്പോൽനിന്നിൽ നിന്നുണർന്നെഴുന്നേല്ക്കുന്നുനിന്നിലേക്കസ്തമിക്കുന്നൂ നിരന്തരം.അന്നമെന്നു നിനച്ചൊരു വാക്കിന്റെതീർപ്പ്,നീയെന്ന ഭോഗവസ്തു.സവിധേയണയാത്ത നേരത്തുംഎന്റെ സ്വന്തം, നിനച്ചുപോയ് മാനസം…
