ഉണങ്ങിയ മരം.
രചന : ബിനു. ആർ✍ ചുക്കിച്ചുളിയുന്നു കാലവും മോഹവുംചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയുംചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ, ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർജനിമൃതിയുടെ പുണ്ണ്യം നേടാത്തവർജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ, കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മകറുത്തവരണ്ട നിശീഥിനിക്കോലങ്ങൾകരകാണാക്കടലിലെ പുകച്ചുരുളുകൾകാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ. സ്വപ്നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽസൗവർണരാശികൾ പോലും…
