വിഷാദപ്പൂക്കളോട്
രചന : റഫീഖ്. ചെറുവല്ലൂർ✍ വിഷാദം പൂക്കുന്ന തീരങ്ങളിൽഞാൻ, നിന്നെത്തിരയില്ലൊരിക്കലുംവസന്തം നിന്നിൽ പൂത്തൊരുങ്ങും വരെമരുപ്പച്ച തെളിയുവാൻ കാത്തിരിക്കാം.കണ്ണീരുപ്പുറഞ്ഞ കടൽകരയിലുംനിന്റെ കാൽപാടുകളെ പിൻതുടരില്ല ഞാൻ.പ്രണയോന്മാദങ്ങൾ തിരയടിക്കുമ്പോൾ,തിരമാലത്തുഞ്ചത്തൊരുതുഴയില്ലാതോണിയായ് വരാം.വിണ്ടുണങ്ങിയ വിളനിലങ്ങൾക്കു മേൽ,ആർത്തു പെയ്യാതെത്ര നാൾകൽതുറുങ്കിലടച്ച കാർമേഘപാളിയായ്… !കണ്ണീരുണങ്ങിയ കവിൾത്തടങ്ങളിൽ,ചുംബനങ്ങൾ വിതറി ചിത്രങ്ങളാകുവാൻ,ചിത്രശലഭങ്ങളെ മധുവൂട്ടിനു വിളിക്കുവാൻ,കാലമെത്രയിനി…
