വിഷുപ്പുലരി
രചന : രാജീവ് ചേമഞ്ചേരി✍ മേടമാസം പൊന്നണിഞ്ഞൂ-മുറ്റത്തെ കൊന്നപ്പൂവിനാൽ!കുഞ്ഞോമനകൾക്ക് കാഴ്ചയായ്-കണിയൊരുങ്ങീ വിഷു കണിയൊരുങ്ങീ….ഓലപ്പടക്കത്തിൻ പൊട്ടിച്ചിരിയുംഓരത്ത് മത്താപ്പൂ പുഞ്ചിരിച്ചുംഓടിക്കളിച്ച് ചിരിയേകും പമ്പരംഒത്തിരി പൂത്തിരിയുറക്കെ ചിരിക്കുന്നുപുലരീ …… പുലരീ ……. പുലരീ …… വിഷു-പുലരീ ….വിഷുക്കോടിയണിഞ്ഞ് കോലായി ചെന്നാൽ-വിഷുക്കൈനീട്ടം നിറയുന്നു കയ്യിൽ!ഐശ്വര്യസമ്പൽസമൃദ്ധിയായ്……..ഐക്യത്തിൻ പൊന്നൊളി വാനിലുയരെ….പുലരീ…
