Category: സിനിമ

പൂക്കൾ ചുവക്കുകയാണ്.

രചന : ബോബി സേവ്യർ* പൂക്കൾ ചുവക്കുകയാണ്…ഒറ്റയായല്ല…….. ഇരട്ടയായല്ല…..ഒരു കുടന്നപ്പൂക്കളായ്‌…..രക്താഭമാണിന്നു പകലുകൾ…..മിഹിരന്റെ അസ്തമയതേജസ്സിന്റെകുങ്കുമവർണ്ണത്തിൽ ചുവന്നതല്ല…..നിന്റെ കുഞ്ഞുപൂക്കളെപിഴിഞ്ഞെടുത്ത ചുടുനിണം വീണു ചുവന്നതത്രേ……ഹേ ഹൃദയമേ…..കഠിനതയുടെഊന്നുവടികളെടുത്ത്കുത്തുക…….വെള്ളയിൽ പൊതിഞ്ഞുനിരത്തിയൊരു പൂക്കളെഒറ്റനോട്ടത്തിലൊരംശത്തിലൊന്നിൽകണ്ണുകൾപായിച്ചവസാനകാഴ്ചയും കണ്ടു മടങ്ങുവാൻ…..ഒരിടത്തുകാണാംവിശപ്പിൽ നീറിയൊരിളംപൈതലവനൊന്നുമുട്ടിലിഴയാനൊരു ത്രാണിയില്ലാതെഉറ്റുനോക്കൊന്നൊരുകബന്ധത്തിലൊക്കുമെങ്കിലവന്റെ പഷ്ണി മാറ്റുവാൻ ……..ഇനിയൊരിടത്ത് കാണാംവലിച്ചിഴയ്‌ക്കപ്പെടുന്നൊരമ്മയെ,കൈയ്യിലൊരു വളപോലെകുഞ്ഞുമകൾ…….കാലിലൊരു തളപോലെമൂത്തതും……..വർഗ്ഗീയ വെറികൊണ്ടൊരുമുതലാളിത്വംഅധികാരച്ചങ്ങല കിലുക്കിതള്ളുന്നു…

സ്വപ്നവും മിഥ്യയും.

രചന : Raj Rajj* നീയൊരു പൂവായി വിരിഞ്ഞുവെങ്കിൽഞാനൊരു ശലഭമായ് മാറാം….നീയൊരു ലതയായിപടരുമെങ്കിൽഞാനൊരു മാകന്ദമായി മാറാം ….നീയൊരു മഴയായിപെയ്യുമെങ്കിൽഞാനൊരു പുഴയായിനിന്നെ ഏറ്റുവാങ്ങാം…..നീയൊരു താരമായിമാറുമെങ്കിൽഞാനൊരു വാനമായ്മാറാം……നീയൊരു മഴവില്ലായ്വിടരുമെങ്കിൽ ഏഴുവർണ്ണങ്ങളായ് ഞാൻ ലയിക്കാം ……നീയൊരു തിരയായിമാറുമെങ്കിൽ നിന്നെപുണരുന്ന തീരമായ്തീർന്നിടാം ഞാൻ…നീയൊരു പനിമതിയായിയെങ്കിൽ ഞാനതിൻ വെളിച്ചമായിപ്രഭചൊരിയാം…….നീയൊരു…

പോരാളിക്കവിത .

രചന : വിനോദ്.വി.ദേവ്.* പണ്ടേക്കുപണ്ടേ കവിതപടക്കോപ്പണിഞ്ഞുവാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.ഒരു വമ്പൻസൈന്യമായി മാറിയുദ്ധത്തിന് പോയിട്ടുണ്ട്.വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,ആയുധമേന്തിനിൽക്കുന്നകവിതയുടെനഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,മുറിവേറ്റിട്ടുണ്ട്,ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,”കൊല്ലരുതേ ” എന്ന്ദയനീയമായി തേങ്ങിയിട്ടില്ല,മാപ്പെഴുതിക്കൊടുത്ത്മോചിതനായിട്ടില്ല…

നീയറിയാതെ.

രചന : ബീഗം* എത്ര കാതമോടിയാലു-മെത്താത്ത ദൂരം….എത്ര തുന്നിയാലു-മെവിടെയോ കീറലുകൾ…..എത്രയടിച്ചാലും കൂട്ടംകൂടുന്ന മാറാലകൾ….ആത്മവിശ്വാസത്തിൻ്റെഅന്ത്യകൂദാശയോ?…ആർക്കും പിടികൊടുക്കാത്തമനസ്സിൻ്റെ പരാജയമോ?…..വിട്ടുകൊടുക്കാത്തസ്നേഹത്തിൻ്റെ പകപോക്കലോ?…..നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….കാലുറക്കാത്ത പിടിവാശികൾവീണുപോയ പ്രതീക്ഷകൾ….ഉയിർത്തെഴുന്നേൽക്കാൻനെട്ടോട്ടം……..നനഞ്ഞ സ്വപ്നങ്ങളെതുവർത്തിയെടുത്ത്വിരിച്ചിട്ടിരിക്കുകയാണ്ജീവിതമെന്ന അയയിൽ…..താലോലിച്ച ഓർമ്മകളെചേരുംപടി ചേർത്തപ്പോൾചേർച്ചകളില്ലാതെമിന്നിമറയുന്നു………എങ്കിലും നിന്നിലൊട്ടി –പ്പിടിച്ചിരിക്കുന്ന നിഴലായികൂടെയുണ്ടാവുംനീയറിയാതെ.

തുളസിപ്പൂക്കൾ.

രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.

ഇനിയൊന്ന് തിരിച്ച് നടക്കാം.

രചന : വി.ജി മുകുന്ദൻ* ഇനിയൊന്ന് തിരിഞ്ഞു നടക്കാംചവിട്ടി കയറിയ പടവടുകൾഇനിയും മുന്നോട്ടുതന്നെനമ്മളെ കൊണ്ടുപോകുംകാണാതെ പോയതെല്ലാംപുതിയ കാഴ്ച്ചകളാക്കാംകണ്ടു വിസ്മരിച്ചതു പലതുംവീണ്ടും ഓർത്തെടുക്കാംസുന്ദരമായ ലോകത്തിലെമഹത്തരമായ ഈ ജീവിതംഇച്ഛാഭംഗങ്ങൾക്കിടനൽകാതെആഘോഷമാക്കാംജീവനോടെ നിലനിൽക്കുന്നഓരോ നിമിഷവുംഅമൂല്യവും ശ്രേഷ്ഠവുംമഹാഭാഗ്യവുമാണെന്ന് തിരിച്ചറിയാംമനസ്സിൽ ഊർജ്ജം നിറച്ച്ഏത് സൂക്ഷ്മ ജീവികളെയുംഎതിരിട്ട് തോൽപ്പിക്കാൻശരീരത്തെ കെൽപ്പുള്ളതാക്കാംവിഭവസമൃദ്ധമായ ഈ…

അമ്മ.

രചന : ജയശങ്കരൻ .ഓ .ടി . അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേക്കപ്പുറത്തെന്തോ തിടുക്കം.പൂജക്കു പൂക്കളിറുക്കയാവാം,പോക്കുവെയിൽ മാഞ്ഞുപോവതിൻ മുമ്പേപാൽ മണം മാറാത്ത പൈക്കിടാവിന്നിളംതേൻപുല്ലു നുള്ളുകയാവാം.ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെകാത്തുവഴിയിൽ നില്പാവാം.സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീപൂമുഖവാതിൽക്കലെത്തുംപൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-ന്നിത്തറവാട്ടിലെയമ്മ.ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻഊഷ്മളസ്നേഹമേൽക്കൂന്നുരാപകലില്ലാത്ത യാത്രതൻ ഭാരമീകാൽക്കലിറക്കി…

വസന്തം മറന്നവർ.

രചന : രാജു കാഞ്ഞിരങ്ങാട്* ചൊരിയും മഴയത്ത്കുടയില്ലാതെ പരസ്പരംകുടയായവർ നമ്മൾപൊരിയും വെയ്ലത്ത്മരമില്ലാതെ പരസ്പരംതണലായവർ നമ്മൾവസന്തം വരവായെന്ന്നീ പറഞ്ഞു:ശിശിരം വന്നു.പൊള്ളുന്ന ഞരമ്പിൻ്റെവരമ്പത്തു നിന്നെത്തി നോക്കിഎവിടെ പൂക്കാലം ?! പ്രണയം മറന്ന മനസ്സിൽവസന്തം വരാറില്ലെന്ന്.ശിശിരത്തെ തീറെഴുതിതന്ന്ഗ്രീഷ്മം മടങ്ങി.

കാത്തിരുന്ന.

രചന : ജലജാപ്രസാദ്🍂 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ…നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ….ഓരോരോ സ്വാർത്ഥ മോഹംഏറും നാളുതോറുംഎന്റെയാർത്തിയാലെ നീറിടുന്നു നീ …ഓരോരോ കുന്നും മേടുംനിന്റെ…

വേനലിൽ തളിർത്ത പൂമരം.

രചന : പ്രമീള റെജി.* നെഞ്ചൊരു നെരിപ്പോടായ് എരിഞ്ഞീടവെ.ഇനിയെന്ത് വഴിയെന്ത് ഉഴറി ഉരുകിത്തീർന്നീടിലും .വീറുള്ള വാശിയാണുള്ളത്തിലെന്നുമേ.വേനലിൽ അടർന്നോരിലകളുംതരു ശാഖികൾ കണ്ടാലെത്രയും മോഹനം.കൈകളുയർത്തി പ്രാർത്ഥിക്കു മനുജനെപ്പോലെ.സൂര്യതാപത്തെയുൾക്കൊള്ളുമാ നഗ്നമേനി.എത്രയോ വേനലുകൾ കണ്ടതീ തരുക്കളും.വീറുള്ള മരങ്ങളെ നിങ്ങളിൽ പലരും തളിരിടുന്നുപുതു പൂക്കൾ മേനിയിൽ ചൂടീടുവാൻ അർക്കനുച്ചത്തിലെങ്കിലും.നിങ്ങളാണെൻ…