അഗ്നിനിറമുള്ളനക്ഷത്രം ….. Sumod Parumala
അയാൾ ഗസല്‍ പാടുന്നു ..ഇടുങ്ങിയിടുങ്ങിയടഞ്ഞതൊണ്ടക്കുരലിൽ നിന്ന്സ്വരങ്ങൾമാത്രംപുറത്തേയ്ക്കൊഴുകിയില്ല .ചുരുക്കംചിലമുരളൽമാത്രംതെറിച്ചു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്ഓറഞ്ചുനിറത്തിൽഒരഗ്നിനാളം പോലെസദസ്സിന്റെ മുൻനിരയിൽ അവൾപറന്നുവന്നുപറ്റിയത് .പൊരിഞ്ഞുകൊണ്ടിരുന്ന തബലയുംകേണുകൊണ്ടിരുന്നതന്ത്രികളുംമുഖത്തോടുമുഖം നോക്കിവിതുമ്പി ,നിശ്ശബ്ദം …അയാളുടെ ഹാർമ്മോണിയത്തിന്റെകറുത്തകട്ട ശിവരഞ്ജിനിയുടെകോമളഗാന്ധാരത്തിലൂടെഒരു നീണ്ടരോദനമായിഹൃദയങ്ങളിലേയ്ക്ക് പടർന്നു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്അവളെത്തിച്ചേർന്നത് .ഇളകുന്നജനസമുദ്രത്തിൽ നിന്ന്ഓറഞ്ചുനിറത്തിൽ ഒരഗ്നിത്തുരുത്ത്അയാളിലേയ്ക്കൊഴുകിയൊഴുകിയടുത്തു .അപ്പോൾ അന്തരഗാന്ധാരംകരഞ്ഞുവിളിച്ചുകൊണ്ടിരുന്നു .മേല്പുര നഷ്ടപ്പെട്ട്ആകാശമായിത്തീർന്നഅവരുടെ കാഴ്ചകളിലേയ്ക്ക്ഇടുങ്ങിയ…
