സ്മൃതി.
ഒരു ‘പ്രണയഗവിത!’ : മീനാക്ഷി പ്രമോദ്* നിന്നോർമ്മകൾക്കിന്നു കമനീയത തോന്നിയെന്നാ-ലെന്നോമലേ, നിൻപ്രണയമെന്നെ വിളിച്ചതാവാംഓർക്കാതിരിക്കാമിനിയിതെന്നു നിനച്ചുവെന്നാ-ലോർത്തോർത്തു ഞാൻ നിന്നെ മറവിക്കു കൊടുത്തതാവാംചൊല്ലാൻ മടിച്ചന്നു മൊഴിയാത്ത വിശേഷമോർത്താ-ലെല്ലാമൊരേ നെഞ്ചിലെ മിടിപ്പുകളെന്നു കാണാംനീളൻവരാന്തയ്ക്കകലെ നിൻപദതാളമൂർന്നാ-ലുള്ളം തുടിക്കുംശ്രുതിയിടഞ്ഞൊരുപക്ഷിയായ് ഞാൻമഞ്ചാടികൾ വീണ കളിയങ്കണമോർത്തുചെന്നാൽമാഞ്ചില്ലകൾക്കുണ്ടു പറയാൻ കളിയൂയലാട്ടംമന്ദാനിലൻ പോയ വഴിയേ…
