Category: സിനിമ

രാവിൻ്റെ ഗദ്ഗദങ്ങൾ

രചന : ഷൈലകുമാരി ✍ കറുപ്പിനേഴഴകാണെന്നല്ലോപഴമൊഴിയെന്നാലും;വെളുപ്പിനുള്ളൊരു ചന്തമെന്നുടെമേനിക്കില്ലല്ലോ! നിലാവിനെന്തൊരു ഭംഗിഅവളെ പ്രണയിക്കും ലോകം;ചന്ദ്രനുമെന്തൊരു ചേല്അവനെ വാഴ്ത്തുന്നെല്ലാരും! ഞാനണയുമ്പോൾ രാക്ഷസജന്മംകൂടെയണഞ്ഞീടും;നിലാവുപോലുമെന്നെ-പ്പേടിച്ചോടിയകന്നീടും! സ്നേഹം തിങ്ങും നല്ലൊരുമനസ്സെനിക്കുമുണ്ടേലും;തിരിച്ചറിയുന്നില്ലാരുമീകറുത്ത ജന്മത്തെ! അടുത്തണയാനൊന്നു ചിരിക്കാൻമടിക്കുന്നു ലോകം;ഈ കറുത്തജന്മം വലിച്ചെറിഞ്ഞുരസിച്ചിടാനായി; അടുത്തജന്മം നിലാവായൊന്നുപുനർജ്ജനിക്കേണം;മനസ്സിലുള്ളോരാഗ്രഹമാണേനടക്കുമോയെന്തോ?

കലിയുഗം

രചന : റുക്‌സാന ഷമീർ ✍️. തണലിടമില്ലാത്ത ജീവിത വീഥിയിൽകളങ്കമറ്റ ജീവനുകളെ കൊന്നൊടുക്കിക്കൊണ്ട് …..ശരവേഗത്തിൽ കാലചക്രമുരുളും…!!വിലാപങ്ങൾ കേൾക്കാതെബധിരനെ പോലെപ്രകൃതി കാതുകൾ അടച്ചു വെക്കും …!!പകലുകൾ മിഴികളടച്ച് ഉറക്കം നടിയ്ക്കും …!!ഇരവുകൾ ഉടയാട മാറ്റിരൗദ്രത നിറഞ്ഞ ചായക്കൂട്ടുകളണിഞ്ഞ്ചതുരംഗക്കളരിയിൽ കരുക്കൾ നീക്കും …!!സത്യത്തിൻ മുഖം…

💥കാടു വിളിക്കുന്നു.💥

രചന : സിന്ധു പി.ആനന്ദ്✍️ പൂങ്കാറ്റു വീശിയപൂമ്പൊടി പേറിയകാട്ടു നീർച്ചോലകൾപാടിയൊഴുകുന്നതീരം പുണരുന്നകരിമ്പാറക്കുട്ടങ്ങൾഇത്തിരിനേരമിരുന്നുകിന്നാരമോതുവാൻമാടി വിളിക്കുന്നുപുല്ലാഞ്ഞിപൂത്തവള്ളിപ്പടർപ്പിലായ്കാട്ടു തെച്ചിപ്പൂവുകൾചുവപ്പു വരക്കുന്നചിത്രത്തിനുള്ളിലായ്മധുവുണ്ട് മദിച്ചുകളിച്ചിടാൻസൂചിമുഖി പക്ഷിചിലച്ചുക്ഷണിക്കുന്നു.പ്രണയം മണക്കുന്നകടമ്പിൻ്റെ ചോട്ടിലെബാസൂരി നാദത്തിലമരുന്നഹൃദയാനുരാഗമായിമുളങ്കാടുപൂത്തുപ്രണയംപകത്തുസ്വത്വം വെടിയുന്നനോവറിയാതെചൂളമടിക്കുന്നു.കാട്ടുക്കുറിഞ്ഞികൾതളിരിട്ട പൂങ്കാവിൽനാഗത്താൻ മലയിലെമാണിക്യം തേടുവാൻവരിക പൂന്തിങ്കളേ.വലുതും ചെറുതുമായ്ഇത്തിരിയിടങ്ങളിൽഉയരത്തിലെത്താൻശിഖരം കുനിച്ചുംഅന്യോന്യം ഉൾച്ചേർന്നുപൊതുയിടമൊരുമിച്ചുപങ്കിട്ടൊരുമനസ്സായിമഴയെപുണരുന്നകാടു വിളിക്കുന്നു.

സൂര്യപരിഭവം

രചന : ജോയ് പാലക്കമൂല✍ രാബിലെ എയ്ന്നേറ്റപ്പോൾ,മേലാകെ ഒരു കോച്ചിപ്പിട്ത്തം,പുരേല് ഇരിക്കാന് കൂടി ശമ്മതിക്കില്ല.പനിനീർകാറ്റിനൊപ്പം പായണമ്പോലുംഎന്നും ചെയ്യണത് ഒരു പണിതന്നെ,അയിനെടേല് എന്തൊക്കെ കാണണം,എന്തൊക്കെ കേക്കണം,മടുപ്പു ബരില്ലെ എല്ലാബര്ക്കും?ബെളബ് പറഞ്ഞ്, ഒരു ദെബസോംഇട്ട്ട്ടൊന്നും പോയിട്ടില്ല നാൻപുരേലെ കാര്യം ഓർത്ത്ട്ടൊന്നും അല്ല,അന്തിക്കൊന്ന് മിന്ങ്ങണം, പിന്നെപുസ്സായി…

നിനക്കിന്നു ശബ്ദമില്ല,

രചന : ഷിനി ജോർജ് ✍ നിനക്കിന്നു ശബ്ദമില്ല,നിനക്കിന്നു സ്വാതന്ത്ര്യമില്ല .നിനക്കില്ലായിന്നൊന്നും സ്വന്തമായിനിൻ പേര് നാരിയെന്നോ ?നീയില്ലാതെ ഭൂമിയിൽ ജീവനില്ലനീയില്ലാതൊരു നാഴികപോലുംപിന്നിടുവാനാകില്ല പ്രപഞ്ചത്തിന് .നിൻ ജീവിതത്തിന്റെയേട്ടിൽവിരിയും മയിൽ‌പീലി തുണ്ടുകൾമറഞ്ഞിരിക്കുവാനാകില്ലൊരിക്കലുംവിരിഞ്ഞിറങ്ങുന്നു മനോഹരിയായ്.നിൻ മൗനത്തിൽ ചികയുമ്പോൾഒരായിരം വിപ്ലവങ്ങൾ മുഴങ്ങുന്നുകൂരിരുട്ടിന്റെ താഴ്‌വരയിൽചിലമ്പൊലി നാദമെന്നപോൽ .നിൻ മനം…

വിദൂരതയിലേക്ക്.

രചന : സലൂജ ✍ എന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പൂവുകളെല്ലാംനിന്നോടുള്ള പ്രണയമായിരുന്നു..എന്റെ ചിന്തകളത്രയും നിന്നെ കുറിച്ചുള്ളകിനാക്കളായിരുന്നുഎന്റെ കണ്ണുകളിൽ തിളങ്ങിയതത്രയുംനീയെന്ന നക്ഷത്രമായിരുന്നുഎന്റെ ഹൃദയ താളം നീയായിരുന്നുഎന്റെ ശ്വാസം പോലും നീ മാത്രമായിരുന്നുഎന്റെ പുലരിയും പൊൻസന്ധ്യയുംരാത്രികളുമെല്ലാം നിനക്കുവേണ്ടിയായിരുന്നു..എന്റെ മുഖം ചുവന്നു തുടുത്തതും നിശ്വാസങ്ങൾദ്രുത…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

നൈഷധം-1

രചന : ബിനീഷ. ജി✍️ എഴുതിത്തുടങ്ങുകകവിതാദിനമിന്നുവനമാകട്ടെ കാവ്യംകാനനദിനമെന്നും!ഉദിച്ചൂ ദിനകരൻവചിപ്പൂ പിറാവുകൾഒഴുകീ യിളംതെന്നൽപോലെയിപ്പറവകൾ!മീനമാസമാണൂഷ്മാവുയർന്നൂ വിയത്തിലുംചിന്തയിൽപ്പോലുംനിലാവൂർജ്ജമായ്പടരട്ടേ..ആർദ്രത പേറും മനക്കാമ്പുകൾ മൗനം പൂണ്ടുനിൽക്കയാണന്തർധാരചിന്തയിലമർന്നേ പോയ്!ഭൈമിക്കു വന്നൂ ഹംസയോഗം തന്നനുഭവസീമയിൽ യോഗ്യൻ നളപാകനാം മറുപാതി!(2)നൈഷധമോർത്തതുകവനദിനത്തിൽഭൈമിയൊടൊത്തുനടന്നു ഹൃദന്തം;കൊട്ടാരത്തിലുണർന്നുജഗത്തിൽപ്രാണനുണർന്നതുഹംസസമക്ഷം.എന്തൊരുപൊൻപ്രഭ,ശുദ്ധത,വെണ്മ-കവർന്നതുമന,മകമനമേ കനവിൽ,പാറി നടന്നതുശുഭ്ര മരാളംതേരിലിറങ്ങുവതാരിഹ ചന്ദ്രൻ !ആരാണന്നുപറ-ഞ്ഞൂ കലിയുടെ ,ബാധയകറ്റാൻകാർക്കോടകകഥ,കേട്ടാൽ മതിയതിനാലൊ,ന്നെഴുതാംബാധകളെല്ലാംപമ്പ…

ഉത്തമഗീതം

രചന : ബിജു കാരമൂട് .✍️ എന്റെ പ്രിയങ്കരങ്ങളിൽഒരിക്കലും പെടാത്തവരേമരുഭൂമികളിൽദിക്കു തെറ്റിദാഹിച്ചു ചത്തൊടുങ്ങിയ ആട്ടിൻപറ്റങ്ങളേനല്ലിടയൻ എന്ന്തെറ്റിദ്ധരിപ്പിച്ചുകടന്നു രക്ഷപ്പെട്ടരക്ഷകരേവാക്കുകളെ അർത്ഥങ്ങൾ കൊണ്ട്ഗുണനക്രിയ ചെയ്തപ്രിയ പിതാമഹരേഎന്റെപ്രിയതമയുടെഎഴുന്നള്ളത്ത്കാണുകഏറ്റവുംപ്രീയപ്പെട്ടവളേനിന്റെയധരങ്ങൾമഞ്ഞിൽ പുകഞ്ഞുവിണ്ടുകീറിയത്നിറമില്ലാത്തത്കറുത്തകുന്നുകളിലേക്ക്കയറിപ്പോകുന്നതിനു മുമ്പ്ഞാൻ പാനംചെയ്യേണ്ടവിഷപാത്രംഅവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുമാത്രം അറിയുന്നുദേവദാരുവിന്റെ ഉണങ്ങിയ പടുമരത്തൊലിയിൽകിടത്തിഎന്നെ കുളിപ്പിക്കൂകസ്തൂരിമാനുകൾമേയുന്നസിന്ദൂരപ്പാടങ്ങളിൽനിന്നുംഒരു പരാഗവല്ലിയടർത്തിഎനിക്ക് കണ്ണെഴുതൂകവിളിൽ വലിയ ഒരുപൊട്ടു തൊടൂമറ്റാരാലും…

തിരകൾ

രചന : സുനിൽ തിരുവല്ല. ✍ കാറ്റിന്റെ തീരുമാനങ്ങളിലാണ്തീരം അണയുന്ന തിരയുടെ ജീവിതം,തീരത്തെ കണ്ടുമുട്ടി ഉളവാകുന്ന സന്തോഷം,സഫലമാകും മുമ്പേ മടക്കം!പങ്കുവയ്ക്കാനാവുന്നില്ല ഒന്നും,കഥകൾ പറയാനുമില്ല നേരം,എന്തൊരു ജീവിതം!കരയ്ക്കാണെങ്കിലോ?ഇനിയൊരിക്കൽ കാണാനാവുമോ?അലകളുടെ ആശയങ്ങൾ,കടലിന്റെ ഹൃദയത്തിൽ മറഞ്ഞു പോകുന്നു.ഒരു തിരമാലയുടെ യാത്ര,അതിന്റെ ആരംഭവും അവസാനവും ഒന്നായി,ഒരു നിമിഷത്തിന്റെ…