ഓർമ്മപ്പൂവുകൾ.
രചന : അനീഷ് കൈരളി.✍ ഓർമ്മതൻ മുറിവുകളിലെന്നുംകനൽപ്പൂക്കൾ –നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,മറവികളിണ ചേർത്തു –നാം നെയ്ത പൊയ്മുഖംഈ മഴത്തുമ്പിലഴിയുന്നു.ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –നിൻപാട്ട് കാതോർത്തിരുന്നു,പിന്നിലായെത്തി പുണർന്ന/ കിനാവുകൾനിൻ നിഴൽ മുത്തിയാടുന്നു.ഓണമിന്നോർമ്മപ്പൂക്കളാകുന്നു.വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –പൂക്കളെ തേടി നടന്നു,തുമ്പയും, തുളസിയും, മുക്കുറ്റിയും…
