പ്രണയകാലം
രചന : രഘുകല്ലറയ്ക്കൽ..✍️ കൗമാരത്തുടിപ്പിലുണരുമൊരഭീഷ്ടമോഹം,കുതൂഹലാൽ, കൺകളിൽ ആദ്രമാം പ്രണയകാലം!കാൺവതിലേറെയുമാർജ്ജമാം, മന:ചഞ്ചലമോടെ,കാമമോ,സ്നഹത്തണലാവേശമോ, വശ്യമീ,കമനീയ കൗതുകമോർത്താൽ, പ്രണയകാലമനശ്വരം,കരളിയലും സൗഹൃദം, സൗമ്യമാം പ്രണയാതിരേകം,കാമിനിമാരിലവ്യക്തം, ചഞ്ചല മനോജ്ഞസൗഭകം,കൺകളിലാവേശം കമ്പന, വികാരവിക്ഷോഭാൽ.കണ്ടോളമവളഴകാർന്നുള്ളം, വശ്യമെന്നാലുമവനിൽ,കരളിൽ പ്രേമ ഭാജനനാട്യമുള്ളിൽ, ചതിയും,കണ്ടതില്ല,അവൾക്കറിയില്ല,തന്റേതെന്നവകാശവാദാൽ,കണ്ണിൽ വക്രത, നിഴലിക്കുമനുരാഗനാട്യമോടടുത്തവനെ,കരുത്തോടെതിർത്തവൾ, മുഖത്തായ് ‘ആസിഡ്,’കൃത്യമൊഴിച്ചവനെത്ര,ക്രൂരനാം നീചനെന്നോർക്ക നാം.കരുണയില്ല,കാമിച്ചാവേശാൽ,പവിത്രയാമിവളെ,കാമഭാവത്താലാർത്തിയാ,ലിഹലോകത്താക്കിയോൻ!★