തുളസിക്കതിർ ( വൃത്തം : കേക)
രചന : ശ്രീകുമാർ എം പി ✍ ചെത്തിപ്പൂമാലയിട്ട്ചന്ദനഗോപി തൊട്ട്“ചിൽചിലെ” കൊലുസിന്റെചെറിയ സ്വനം ചിന്നി ചെറിയ പുല്ലാങ്കുഴൽമെല്ലവെയൂതിക്കൊണ്ട്ചേലൊത്ത ചോടുവച്ചുതാളത്തിൽ വന്നു കണ്ണൻ ചേറല്പം പുരണ്ടുള്ളചേവടിയുയരുമ്പോൾചെമ്മുകിൽ കാർമേഘത്തി-ന്നിടയിൽപോലെ പാദം ! കാർമുകിൽവർണ്ണൻ തന്റെകള്ളനോട്ടത്തിൽ പോലുംകവിതയൊന്നുണ്ടെന്നുചൊല്ലിയതാരൊരിയ്ക്കൽ ! കാർത്തികവിളക്കു പോൽതെളിഞ്ഞ കണ്ണുകളിൽകവിതയ്ക്കൊപ്പം കാണാംകനിവും കരുതലും…
