മരിച്ചവരുടെ പ്രണയം
രചന : ദിലീപ്✍ ഇരുണ്ടമഴമേഘങ്ങളിൽഞാൻ നിന്റെ പേരെഴുതിച്ചേർക്കട്ടെ,നീ പെയ്യുന്ന രാവുകളിൽഒറ്റയാക്കപ്പെടുന്നതിന്റെഅസ്വസ്ഥതകളെഒഴുക്കിക്കളയട്ടെ,വരിതെറ്റിയ ഒരുകവിതയായി ഞാൻപച്ചമണ്ണിൽ മഴയ്ക്കുതാഴെനിശ്ചലമാവട്ടെ,നീയറ്റുവീഴുന്ന മണ്ണിൽമരണവുംഎനിക്ക് കവിതയാണ്,വ്യാമോഹങ്ങളുടെഎഴുതിച്ചേർക്കലുകളില്ലാത്തകാല്പനികതയുടെഅതിമനോഹരമായൊരു കവിത,ഖബറിൽ മുളച്ചുപൊന്താൻലാവണ്ടർ പൂക്കളുടെസുഗന്ധം വേണ്ട,ചുവന്നു കത്തുന്നഗുൽമോഹറും വേണ്ട,പടർന്നുപിടിക്കുന്നശവംനാറി പൂക്കളുണ്ടാവുംഅവയെനിക്ക് പുതപ്പാവും,ഇരുട്ടിന്റെ ഒളിയിടങ്ങളിൽഎന്റെ ഓർമ്മയുടെമൺപുറ്റുകളുയരും,ഖബറിലെ കവിതതിന്ന്ചിതലുകൾക്കുംചിറകുമുളച്ചേക്കാം,അവ രാപ്പാടികളുടെഈണത്തിന്കാത്തിരുന്നേക്കാം,നിലാവ് ഞെട്ടറ്റു വീഴുമ്പോൾകടൽ, തീരങ്ങളെ പ്രാപിക്കുമ്പോൾനദികൾ മൗനം…
