പൂക്കൾ ചുവക്കുകയാണ്.
രചന : ബോബി സേവ്യർ* പൂക്കൾ ചുവക്കുകയാണ്…ഒറ്റയായല്ല…….. ഇരട്ടയായല്ല…..ഒരു കുടന്നപ്പൂക്കളായ്…..രക്താഭമാണിന്നു പകലുകൾ…..മിഹിരന്റെ അസ്തമയതേജസ്സിന്റെകുങ്കുമവർണ്ണത്തിൽ ചുവന്നതല്ല…..നിന്റെ കുഞ്ഞുപൂക്കളെപിഴിഞ്ഞെടുത്ത ചുടുനിണം വീണു ചുവന്നതത്രേ……ഹേ ഹൃദയമേ…..കഠിനതയുടെഊന്നുവടികളെടുത്ത്കുത്തുക…….വെള്ളയിൽ പൊതിഞ്ഞുനിരത്തിയൊരു പൂക്കളെഒറ്റനോട്ടത്തിലൊരംശത്തിലൊന്നിൽകണ്ണുകൾപായിച്ചവസാനകാഴ്ചയും കണ്ടു മടങ്ങുവാൻ…..ഒരിടത്തുകാണാംവിശപ്പിൽ നീറിയൊരിളംപൈതലവനൊന്നുമുട്ടിലിഴയാനൊരു ത്രാണിയില്ലാതെഉറ്റുനോക്കൊന്നൊരുകബന്ധത്തിലൊക്കുമെങ്കിലവന്റെ പഷ്ണി മാറ്റുവാൻ ……..ഇനിയൊരിടത്ത് കാണാംവലിച്ചിഴയ്ക്കപ്പെടുന്നൊരമ്മയെ,കൈയ്യിലൊരു വളപോലെകുഞ്ഞുമകൾ…….കാലിലൊരു തളപോലെമൂത്തതും……..വർഗ്ഗീയ വെറികൊണ്ടൊരുമുതലാളിത്വംഅധികാരച്ചങ്ങല കിലുക്കിതള്ളുന്നു…
