മാനസി
രചന : മനോജ്.കെ.സി.✍ എവിടെയാണ്,ഞാൻ ആത്മാവിലെന്നേ സപ്തനിറരാജികൾചാർത്തി വരച്ചിട്ടയെൻ മാനസി…?എവിടെ തിരയേണ്ടു പ്രണയാർദ്രേ നിന്നെ ഞാൻവിരൽത്തുമ്പിൽ വിരിയുംജീവൻ തുടിക്കും വർണ്ണമേളത്തിലോ…?മെയ്മാസരാവുകളിൽ പൂത്തുനിറഞ്ഞാടിയുലഞ്ഞിടുംവാകതൻ തളിർച്ചില്ല മേലോ…?വൃശ്ചിക കുളിർക്കാറ്റു തത്തിലസിക്കും പ്രഭാതങ്ങളിൽഅർക്കരശ്മിയാൽ നിൻമുഖം ചോക്കുംഅമ്പലനടയിലെ ആൽമരച്ചോട്ടിലോ…?നെറ്റിയിൽ കളഭം ചാർത്തുവാൻ നീ നിൽക്കുംകളിമണ്ഡപത്തിൽ കുറിതൊട്ട് തിരിയുംമുഹൂർത്തത്തിൽ…
