ഇനി ഞാനുറങ്ങട്ടേ!
രചന : നളിനകുമാരി എൻ പി ✍ നിന്റെ നിശ്വാസമേൽക്കാതെ,നിൻസ്നേഹപ്പുതപ്പു മൂടിടാതെ,നിൻകരലാളനമില്ലാതെ,വഴിയില്‍ വലിച്ചെറിയപ്പെട്ടകഴുത്തൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ,തണുത്തു മരവിച്ച കിടക്കയിൽഅതിലെറെ മരവിച്ച മനസ്സുമായിഇനി ഞാനുറങ്ങട്ടേ!മരവിച്ച പാവംമനസ്സും വപുസ്സുംസ്നേഹമാമെണ്ണ തടവി,പുനർജ്ജനിപ്പിച്ചു നീയന്നൊരിക്കൽ.സ്നേഹത്തിൻചൂടുള്ള സൂര്യനുദിച്ചനാളുകളോർമ്മയിൽ..സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെഇനി ഞാനുറങ്ങട്ടേ വീണ്ടും.പോവുക മൽപ്രാണസ്നേഹിതാ നിൻമുന്നിൽനീണ്ടുകിടക്കുന്നു ജീവിതതാരകൾ.വിട്ടേക്കുകീ പാഴ്ചെടിയെനിൻകാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ…