അനിഴപ്പൂക്കളം ….. Madhavi Bhaskaran
അനിഴപ്പുക്കള ചന്തം കണ്ടി-ട്ടയലത്തുള്ളോരമ്മൂമ്മചൊല്ലുന്നൂ നല്ലനിഴപ്പൂക്കളഭംഗിയിൽ. മിഴികൾ നട്ടിട്ട് !അനിഴം നാളിൽ വിരിഞ്ഞൊരു പൂക്കളിൽഏഴഴകൊത്തതറുത്തോ നീഏറെ മനോഹരമായൊരു നന്ത്യാർ —വട്ടപ്പൂ ഞാനിട്ടോട്ടെ.?അഴകേറ്റാനായ് മന്ദാരപ്പൂവെണ്മയിൽ ചുറ്റും നിരത്തിടാം.അനിഴംനാളായിട്ടൊരു പൂക്കള –മിടണം നല്ലൊരരിപ്പൂവാൽ !അനിഴപ്പൂക്കളഭംഗിയിൽ മുഴുകിഅനിയനുമരികത്തണയുന്നു.അകലെ നിന്നൊരു ഗാനം പാടിഅകതാരിൽ കുളിരേകാനായ്!കൂ -കൂ- കൂകി വരുന്നുണ്ടെന്നുടെചാരത്തണയാൻ…
