ഇടനാഴികളിൽ ….. Jisha K
നമ്മൾ കണ്ടുമുട്ടിയപ്പോൾഇടനാഴികളിൽപ്രതിധ്വനിച്ചിരുന്നആ പുരാതനമായ ഗന്ധംനിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്നമ്മൾ കണ്ടതിൽ പിന്നെകടലൊഴുക്കി നടന്നുഇലഞരമ്പുകൾനെടുകെയെന്നും കുറുകെയെന്നുംകടൽ മുറിവുകൾവരച്ചിട്ടുഉപ്പുമണം പേറിയ കാറ്റ്നിന്റെ വരവ്ആദി വചനം പോലെവ്യക്തവും പ്രവചിക്കപെട്ടതുംഉലഞ്ഞുശബ്ദമില്ലാതെഅതിന്റെനിസ്സഹായതയോടൊപ്പംഎന്റെ നാഴികമണികൾശൂന്യമായ കാണിക്കവഞ്ചിയിൽപെട്ടെന്ന് വെളിച്ചത്തിന്റെനാണയത്തുട്ടുകൾ.അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കുകാവൽ…
