ഭൂപടം ശൂന്യം
രചന : ദിനീഷ് വാകയാട് ✍ അത്തം കറുത്താലുമോണംവെളുത്താലുമിക്കുറിയില്ലെനിക്കോണം.ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-ച്ഛന്റെയോർമ്മയാണോണം.ഇക്കുറി അച്ഛനില്ലാതെന്തൊരോണം?പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നുപൂക്കൊട്ടതീർത്തു തന്നച്ഛൻ!എത്ര മനോഹരമെന്നോ അച്ഛന്റെസ്നേഹം പൊതിഞ്ഞൊരാ കൊട്ട !കാലത്തു നേരത്തേയെഴുന്നേറ്റുടൻഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,അമ്പലനടയിലേക്കെത്തിയപ്പോൾതുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തുതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരുപൂക്കളമൊരുക്കിത്തന്നച്ചൻ,ആദ്യമായ് കണ്ടതാണന്നു…