‘മോക്ഷം’
രചന : ഷാജി പേടികുളം✍️ ഒരു നാൾ പോകണംവന്നതു പോലെഒന്നുമില്ലാതെ പോകണംഇത്തിരി തുളസി തീർത്ഥംകിട്ടുകിൽ ഭാഗ്യം ചെയ്തവർമറ്റൊന്നും ആവശ്യമില്ലാത്തവഅന്ത്യ നിമിഷങ്ങൾമനസ്സിനെ ശാന്തമാക്കണംമാലിന്യമൊക്കെ തുടച്ചുനീക്കിമനസ്സ് ശുദ്ധിയാക്കണംമനസ്സാക്ഷിക്കു മുമ്പിൽസമസ്താപരാധങ്ങളുംഏറ്റുപ്പറഞ്ഞു ഭാരമൊഴിക്കണംകടമകളുടെ കടങ്ങൾഇറക്കിവച്ചേകനാവണംകണ്ണീരൊഴുക്കിൽ പാപപശ്ചാത്താപമുണ്ടാവണംപൂർവകാല ചെയ്തികൾചിന്തകൾ നെടുവീർപ്പുകളായിവായുവിലലിയണംചുറ്റുമുള്ളവരൊന്നൊന്നായിമിഴികളിൽ നിന്നു മായണംകൃഷ്ണമണികൾ മെല്ലെ മെല്ലെനിശ്ചലമാകവേ തേങ്ങലുകൾനേർത്തു നേർത്തില്ലാതാവണംപ്രാണാഗ്നി…