ഇല്ല…ഇല്ല
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ഇല്ല…ഇല്ലലക്ഷ്യമില്ല…മാർഗ്ഗമില്ലദിവാസ്വപ്നം മാത്രമുണ്ട്കോലമുണ്ട്…കാലവുമുണ്ട്ലക്ഷ്യബോധം മാത്രമില്ലഒച്ചയുണ്ട്…ബഹളമുണ്ട്,ഒന്നിലും സത്യമില്ലഓട്ടമുണ്ട്…വെപ്രാളമുണ്ട്ഒട്ടും പ്രസക്തിയില്ലരാഗമുണ്ട്…താളമുണ്ട്പാടാനറിയുകില്ലമോഹമുണ്ട്…പ്രാർത്ഥനയുണ്ട്ത്യാഗം ചെയ്യുകില്ലചോദ്യമുണ്ട്…അറിവുമുണ്ട്ഉത്തരം തിരയുകില്ലശ്വാസമുണ്ട്…നിശ്വാസവുമുണ്ട്മരണം പേടിയില്ലഞാനുമുണ്ട്…നീയുമുണ്ട്നമ്മൾ മാത്രമില്ലനമ്മളുണ്ട്…നിങ്ങളുമുണ്ട്സത്യം തിരയുകില്ലമാർഗ്ഗമുണ്ട്…വേദിയുണ്ട്സ്വപ്നം മാത്രമില്ലമാനമുണ്ട്…അഭിമാനമുണ്ട്ബഹുമാനം മാത്രമില്ലഇല്ല….ഇല്ല….ഇല്ല.
