മാവേലിക്കര മഹാബലിയുടെ നാടോ?
സി. ഷാജീവ് പെരിങ്ങിലിപ്പുറം* മഹാബലി എന്നുപേരുള്ള ഒരു ചക്രവർത്തിയോ, രാജാവോ, സാമന്തരാജാവോ കേരളത്തിലെന്നെങ്കിലും എവിടെയെങ്കിലും ഭരണം നടത്തിയിരുന്നു എന്നുള്ളതിനു ചരിത്രപരമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മഹാബലി പുരാണത്തിൽ മാത്രം കീർത്തിനേടിയ രാജാവാണ്. വായുപുരാണം, ഹരിവംശപുരാണം, വാല്മീകിരാമായണം എന്നിവയിലാണ് മഹാബലിയെപ്പറ്റി അധികം…
