അവൾ.
രചന : Muthu Kazu പെണ്ണഴകൊരു നല്ലഴക്..അവളഴകൊരു പൊന്നഴക്.ഒളികണ്ണിട്ടൊരു നോട്ടത്തിലന്ന്ഒരായിരം ചോദ്യങ്ങൾ നിഴലിച്ചന്ന്. മൊഴികളില്ലാതെ മിഴികളിൽ..പ്രണയം വിരിയുന്ന പ്രഭാതമാണന്ന്.പടരുന്നയാ പ്രണയവല്ലരി..പൂത്തുലയുന്ന പുലരിയാണന്ന്. കൊലുസണിഞ്ഞ പാദ ഗമന..മന്നാ പള്ളികൂടത്തിലേക്കായ്.പത്തിന്റെ നിറവിൽ പഠിപ്പുപുരയിലെ..തിളങ്ങുന്നൊരുമിന്നാണവൾ. അത്തറിൻ മണമല്ലതു പിന്നേ..പടർത്തും സൗരഭ്യമത്.ആ..സൗന്ദര്യത്തിൻ കൂട്ടാണത്.കൂട്ടി..പിടിക്കാൻകൊതിക്കുന്നപൂവാണവൾ
