”പച്ചയുടെ തുടിപ്പുകൾ”
രചന : കല്ലിയൂർവിശ്വംഭരൻ.✍ ഉച്ചവെയിൽ സൂര്യന്റെ ചൂട്മുഖം മിനുക്കിനിൽക്കുന്നു.വർഷകാലം വീണ്ടുംമൗനങ്ങൾ തീർക്കുന്നു.പച്ചയുടെ തുടുപ്പുകൾഒരിറ്റുശ്വാസത്തിനായ് അസ്തമയങ്ങൾ കാത്ത്ഭൂമിയുടെ ഗർഭപാത്രത്തിൽ ചുരുണ്ടു കിടക്കുന്നു ….എത്രമാത്രം കറുത്തുപോയ രാത്രികളിൽവക്കെരിയുന്ന റാന്തൽ വിളക്കുപോലെഅത്രമേൽ നക്ഷത്രങ്ങളുടെനഗ്ന ചിത്രങ്ങൾ മഞ്ഞിച്ച്കത്തുന്നു.പാതിവെന്ത ചന്ദ്രനുംപകലുറങ്ങുന്നസൂര്യനുംപാപബന്ധങ്ങൾ തോലുരിയുന്നനീലരാവ്,പാതയിലൂടെ ചവിട്ടിമെതിക്കുന്നരൂപഭാവങ്ങളെ .കാറ്റിലേറെ കടപുഴകിമറിഞ്ഞതറിഞ്ഞുവോനിങ്ങൾ ?മാഞ്ഞുപോയൊരു ഭൂതകാലത്തിനോർമ്മയിൽകണ്ണുനീരിൽമുങ്ങിപൊങ്ങിയും…
