രചന : കെ.ആർ.സുരേന്ദ്രൻ✍ നീണ്ടൊരു ദേശാടനത്തിൽപല കടവുകളിലായിഇമ്മാനുവൽഊരും, പേരും,തന്തേം, തള്ളേം,സ്വന്തങ്ങളേം,ബന്ധങ്ങളേംമറന്ന് വെച്ചു.ഒരജ്ഞാത നഗരതീരത്തണഞ്ഞപ്പഴേക്കുംഅയാളുടെ ബോധംവേളാങ്കണ്ണിമാതാവിന്റടുത്തേക്ക്തീർത്ഥാടനത്തിന്തിരിച്ചിരുന്നു.റെയിൽവേ കോളനിയുടെവാതിൽക്കൽവെട്ടിയിട്ടവാഴ പോലെ അജ്ഞാതൻവിലങ്ങനെ കിടന്നു.റെയിൽവേ സ്റ്റേഷനിലേക്ക്ഒരു ചാൺ വയറ്നിറക്കാൻതീവണ്ടി പിടിക്കാൻമരണപ്പാച്ചിൽനടത്തിയവർക്ക്പുലരിക്കണിയായിഅജ്ഞാതൻ.അജ്ഞാതനെത്തുറിച്ചു നോക്കിസാലാ ഭേൻചോദ്,ബവഡ,എന്തോ,ഏതോ എന്നൊക്കെ തുപ്പിഉറക്കെഅവരോട് തന്നെ പുലമ്പിഅജ്ഞാതനെകവച്ച് ചാടിസ്റ്റേഷന്റെഓവർ ബ്രിഡ്ജ്ഓടിക്കയറി,പടവുകളൊഴുകിയിറങ്ങിപ്ളാറ്റ്ഫോമിലെആൾക്കൂട്ടത്തിന്റെറിസർവോയറിൽ ലയിച്ചു.തിരക്കില്ലാത്തഒരു കൂട്ടംപ്രഭാതസവാരിക്കാർഅജ്ഞാതന് ചുറ്റുംകൂട്ടം…