അമ്പലം
രചന : കെ.ആർ.സുരേന്ദ്രൻ ✍️.. നിശയും നിലാവുംകൈകോർത്ത്,അമ്പലത്തിൻ്റെപടിഞ്ഞാറേ കൊട്ടോമ്പടികടന്ന് വരാറുണ്ട് ചിലപ്പോൾ.മാനം കരിമ്പടം പുതച്ചിരിപ്പായാൽനിശ ഏകയായും.മാനത്ത് കരിമുകിലുകളുംചന്ദ്രനുംകസേരകളിയിലേർപ്പെടാറുണ്ട് ചിലപ്പോൾ.അപ്പോൾ ഭൂമിയിലുംനിശയും നിലാവുംകസേരകളിയിലേർപ്പെടുകയാവും.ഭൂമിയിൽ ഒരു ടാബ്ലോ അരങ്ങേറുകയാവും.മാനത്ത് നിന്ന് ചന്ദ്രനുംതാരകകളും മാഞ്ഞുമാഞ്ഞ്പോകുന്നത് വരെടാബ്ലോ തുടർന്നെന്ന് വരും,കിഴക്കുനിന്ന് പകലോൻഅമ്പലത്തിന്റെകിഴക്കേ കൊട്ടോമ്പടികടന്ന് വരുന്നത് വരെ.മാനം കരിമ്പടം…