അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം
രചന : ലിഖിത ദാസ് ✍ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടില്‍ മഴപെയ്തു.മിന്നല്‍ പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടില്‍ വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…
