തീർത്ഥാടനം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ വടക്ക് നിന്നുള്ള ബസ്സ്വിറയലോടെ നില്ക്കും.ഇറങ്ങുന്ന അപരിചിതരെശ്രദ്ധിക്കേണ്ട.അവർക്ക് നിന്നെ അറിയില്ല.റോഡ് മുറിച്ച് കടക്കുക.തെക്കോട്ട് നടക്കുക.വലത്തോട്ട്കറുത്തപരവതാനിയായൊഴുകുന്നറോഡിലൂടെ നടക്കുക.പണ്ടതൊരു പൊട്ടിപ്പൊളിഞ്ഞഇടവഴിയായിരുന്നെന്ന് നിനക്കറിയാം.നേരെ നടക്കുക.പുതുക്കിപ്പണിതവായനശാല കാണാം.പണ്ട് അതൊരുഇടിഞ്ഞുപൊളിഞ്ഞലോകമായിരുന്നെന്ന്നിനക്കറിയാം.വായനശാലക്ക് മുന്നിലെത്തിഇടത്തോട്ട് ഒരു പത്തടിനടക്കുക.കോൺക്രീറ്റ് മതിലുകളാൽതീർത്ത പുരയിടങ്ങളിൽമാർബിളിലും ഗ്രാനൈറ്റിലുംഎഴുതിയ കവിതകൾവായിക്കാം.വായിക്കാതിരിക്കാം.പണ്ട് കാട്ടുകല്ലികളിൽത്തീർത്തകയ്യാലകളായിരുന്നുയെന്ന്നിനക്കോർമ്മ വന്നേക്കാം.കോൺക്രീറ്റ് മതിലുകൾക്കപ്പുറംഇല്ലിക്കാടുകളുടെമർമ്മരങ്ങളുംഓർമ്മകളുടെ…
