അപരിചിതർ.
രചന : ദിവാകരൻ പികെ ✍ ഉറ്റുനോക്കിയ മിഴികളിൽ,നിശബ്ദത തളം കെട്ടുന്നു,മുടിപ്പുതച്ച അപരിചിതത്വം,ചുറ്റിലും ഇരുട്ട്നിറയ്ക്കുന്നു.ശ്വാസനിശ്വാസങ്ങളുള്ളിൽ,വീർപ്പുമുട്ടി പിടയുന്ന വേളയിൽ,അഴിയാ കുരുക്കായി,കെട്ടു,പിണയുന്നോർമ്മകൾ.കുളിർകോരുമരുവിതൻകള,കളാരവമു ള്ളിലലയടിക്കുന്നു,ആലസ്യം വിട്ടൊഴിഞ്ഞ,സിരകളിൽഊർജ്ജ പ്രവാഹം.മിണ്ടാൻ തുടിക്കും നാവുകൾ,ചുംബനം കൊതിക്കും ചുണ്ടുകൾ.വിരൽതുമ്പിലൊന്നറിയാതെ തൊട്ട്പരിഭവം പറഞ്ഞൊന്ന് കരയാൻ….മരിക്കാത്ത പ്രണയത്തിൻ മുമ്പിൽ,പ്രണയിച്ചു തോറ്റുപോയവരുടെ,നെടുവീർപ്പിലൊളിപ്പിച്ച കൊടുങ്കാറ്റും,കണ്ണുകളിൽ പെയ്യാൻ തുടിക്കുംകാർമേഘമായ്,അ…
