കാമുവും കാർ സവാരിയും
രചന : കെ.ആർ.സുരേന്ദ്രൻ ✍ ആൽബേർ കാമു,എഴുത്തുകാരൻ,ദാർശനികൻ,നൊബേൽ ജേതാവ്,റെബൽ,ഫുട്‌ബോൾ പ്രേമി,നൂറ്റാണ്ടിന്റെഏറ്റവും വലിയദാർശനിക പ്രശ്നംആത്മഹത്യയെന്ന്വിളിച്ച് പറഞ്ഞമഹാൻ.ആൽബേർ കാമു,അസ്തിത്വം അർത്ഥശൂന്യവും,അസംബന്ധവും,വർണ്ണരഹിതവുമെന്ന്പറഞ്ഞയാൾ.ആൽബേർ കാമു,അർഥശൂന്യമായഅസ്തിത്വത്തിന്അർഥവും,ലക്ഷ്യവും വേണമെന്ന്,വർണ്ണഭരിതമാക്കണമെന്നുപദേശിച്ചമഹാൻ.ആൽബേർ കാമു,കാർ യാത്രകൾപേടിസ്വപ്നമായിരുന്ന വ്യക്തി,കാറുകളഅകാരണമായി ഭയപ്പെട്ടയാൾ,ഒരു ഉറ്റ സുഹൃത്ത്ഒരുനാൾകാറിലേക്ക്വലിച്ചുകയറ്റി,ആ യാത്രമരണത്തിന്റെ പാറക്കെട്ടിലിടിച്ച്കാമു അസ്തിത്വത്തിന്റെയവനിക താഴ്ത്തിനാൽപ്പത്തിയാറാംവയസ്സിൽ പടയിറങ്ങി,അസ്തിത്വം അർഥശൂന്യവും,അസംബന്ധവുമെന്ന്,വർണ്ണരഹിതമെന്ന് തെളിയിച്ചു…..