കൃത്യം
രചന : തോമസ് കാവാലം✍ ലൗകികമലൗകികമെന്നിങ്ങനെ നാംകൃത്യം രണ്ടാക്കുംചെയ്യുവതെല്ലാം നന്മയതെങ്കിൽകൃത്യം ആത്മീയം.അപരനു നന്മകൾ ചെയ്യും കൃത്യംആത്മീയതയല്ലോഅപരസുഖം നാം നോക്കി ചെയ്‌താൽനമുക്കു സുഖം കൃത്യം.നന്മതൻ വിളനിലമായൊരു ചിത്തംനാകം സൃഷ്ടിക്കുംലക്ഷ്യം വയ്ക്കും തൃപ്തി മോദവു-മവന്റെ സത്കൃത്യം.പൂർണതകാക്കും കൃത്യമതെല്ലാംപരാജിതമാകുംഅപൂർണകൃത്യക്കുറവുകൾ മാറ്റുംക്രിയാത്മക ചിന്ത.പൂർണതയില്ലാതെല്ലാം ധരണിയിൽപൂർണത തേടീടുംഎല്ലാ,മൂതിക്കാച്ചിമിനുക്കി നാംകാര്യക്ഷമമാക്കും.തെറ്റുകളില്ലാതാടിയയാട്ടംഉണ്ടാവില്ലിവിടെതാളം…
