സർവ്വം മറയ്ക്കും മതിലുകൾ.
രചന : ബിനു ആർ✍ ദിനംദിനം പലതും മറയ്ക്കുന്നു, ദിക്കുകൾപോലും, പലമതിലുകൾ,പലജാതിയിൽമതവും പലവുരുജാതിയും അഹന്തയുംഅജ്ഞതയും മുയലിന്റെ മൂന്നുകൊമ്പും.മറയ്ക്കുവാൻ ഒന്നുമില്ലാത്തവർ ചുഴിഞ്ഞുകാണുന്നു, ചുഴികുത്തിയുണർത്തും പലചിലഓർമ്മകൾ മതിൽമറയ്ക്കാനേർക്കാഴ്ചകൾഒരിക്കലും ചതിക്കാസൗഹൃദനേരമ്പോക്കുകൾ.അല്പത്തരംകാട്ടാൻപോലും മടിയില്ലാത്തവർചുമക്കുന്നു പലതും,അല്പവും അർത്ഥവു-മില്ലാതെ അർദ്ധരാത്രിയിൽ പോലും,മടിയേതുമേയില്ലാതെ കുടപിടിക്കുന്നവർ.പകലിൽ ഞെക്കുവെട്ടം തിരയുന്നവർകാല്പനികതയുടെ അതിർവരമ്പിനിടയിലുംകാലനീതിയ്ക്കു തുണയും തുണിയുമില്ലാതെചേലുള്ള…
