ക്യാൻവാസ്
രചന : കെ.ആർ.സുരേന്ദ്രൻ ✍ നിറയും കൺതടങ്ങൾ,അടരില്ല.കടിച്ചമർത്തുംപിടയും പ്രാണവേദന.നെഞ്ചൊടമർത്തും രോഷം,വിഷാദം.അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കില്ല.സഹനം കുരിശിലേറുന്നാളിൽപേക്കാറ്റായാഞ്ഞടിക്കും ഒരു നാൾ.പേക്കാറ്റിന്റെ തുമ്പിക്കൈകൾമരങ്ങളെ പിഴുതെറിയും.മേൽക്കൂരകൾചരട് പൊട്ടിയ പട്ടങ്ങളായി പറക്കും.പിളരും തെരുവുകൾപാതാളമാകും.വാഹനങ്ങളുടെ തലകുത്തിമറിച്ചിലുകൾആക്രോശമാകും.നിസ്സഹായത ആൾരൂപങ്ങളായിജന്മമെടുക്കും.ദേശം ഒരു പമ്പരമായി ചുറ്റിത്തിരിയും.വിളക്കുമരങ്ങൾമറഞ്ഞിരിക്കും,ദേശം ഇരുട്ടിൻ പുതപ്പായി മാറിയിരിക്കും.ആകാശംകറുത്ത കടലായിഇളകി മറിഞ്ഞിരിക്കും.പരിഭ്രാന്തി എലിക്കുഞ്ഞുകളായി,നെഞ്ചിടിച്ച്,കൺമിഴിച്ച് വിറക്കും.രോഷത്തിന്റെ…
