പ്രവാസം
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പ്രഹരമേറിത്തളരും മനങ്ങൾക്കുപ്രതീക്ഷയേകുകയാണു പ്രവാസംപ്രഹേളികപോലെയാണെങ്കിലുംപ്രണയിച്ചുപോകായാണു പ്രവാസമേ നിന്നേ!കാണും കിനാക്കളിൻ വർണ്ണം തെളിയുന്നുകരളിൽ കിനിയുന്നു മോഹങ്ങളേറെകത്തുന്ന പകലിലുരുകുന്നു മെയ്യും മനസ്സുംകരുതലാമൊരുതണലേറുവതെന്നിനി!നാടിൻ്റെയോർമച്ചിത്രങ്ങളെന്നുമേനാരകമുള്ളുപോൽ നെഞ്ചിൽത്തറച്ചങ്ങു നിൽക്കുന്നുനാട്യമറിയില്ല നന്മയേകുകയാണുലക്ഷ്യംനാവിനാൽ നല്ലവാക്കൊന്നുകേൾക്കാൻകൊതിക്കയാണെന്നുമുള്ളം!പട്ടിണിപടികടന്നെത്തീടുവതില്ലപരിഹാരമേകിത്തുണച്ചിടാനായ്പകലിരവറിയാതെ പൊരുതുകയല്ലോപകരമാവാത്തൊരീ പരാക്രമത്താൽ!സ്വപ്നങ്ങളൊക്കെയും ചൊൽപ്പടിയിലാക്കിസ്വന്തസുഖത്തിന്നതിരുകൾ ചമച്ചുസ്വന്തബന്ധങ്ങൾക്കു നൽകുകയാണിന്നുസ്വർഗ്ഗസുഖത്തിന്നതിശ്രേഷ്ഠമാംദിനങ്ങൾ!എണ്ണമില്ലാപ്പനകളിൻ ചൂരുമേറ്റുഎണ്ണിയെണ്ണി ദിനങ്ങൾകാത്തുഎല്ലാം കെട്ടിയൊതുക്കിയിന്നു…