🌷 തെരുവു ഗായിക 🌷
രചന : ബേബി മാത്യു അടിമാലി✍ തെരുവിലൂടല്പം നടക്കവേ ഞാൻവഴിയരുകിലായ് കണ്ടു ഒരു കൊച്ചു ബാലികയെഏല്ലുന്തി കീറവസ്ത്രമുടുത്തവൾശ്രുതിമധുരമാം ഗാനശകലങ്ങൾ പാടികൈകൾ നീട്ടുന്നു നാലണ തുട്ടിനായ്കാതിനിമ്പമാം ആ സ്വരം കേൾക്കവേഅവളെ നോക്കി ഞാൻ തരിച്ചങ്ങുനിന്നുപോയ്ഇത്രസുഖദമാം ഗാനവീചികൾഎത്രമധുരമായ് പാടുന്നു പെൺകൊടിഎത്രയോ മണിമുത്തുകൾ നാടിതിൽആരോരുമറിയാതെ ഹോമിച്ചു…
