എന്നെ സ്നേഹിക്കാൻ കൊള്ളില്ലേ…?
രചന : സുവർണ്ണ നിഷാന്ത് ✍️ എല്ലാ പ്രതീക്ഷയുംഅസ്തമിച്ചു കഴിഞ്ഞ്ഒരിക്കൽ കൂടെഅയാളെന്നോടത് ചോദിച്ചു.നിങ്ങളോടെനിക്ക്സ്നേഹമാണെന്ന് പറയാതെ,ഒന്നു ചേർത്തുപിടിച്ചാൽപെയ്തൊഴിയാനുള്ളവിഷാദത്തിന്റെ മേഘങ്ങൾആ കണ്ണുകളിലെനിക്ക്കാണാമായിരുന്നു.അത്രയും ദയനീയനായിമുൻപൊരിക്കലുംഅയാളെ കണ്ടിട്ടില്ലായിരുന്നു.ചിലപ്പോഴൊക്കെമനുഷ്യരെത്രക്രൂരന്മാരാണെന്ന്ഞാനെന്നെപ്പറ്റി തന്നെചിന്തയ്ക്കുന്നുണ്ടായിരുന്നു;സ്വത്വം വെടിഞ്ഞു,സർവ്വ ഗർവ്വും മാറ്റിവെച്ച്ചിലരിലേക്ക് ചിലർഅടുക്കുന്നതിന്റെപൊരുളെന്താവുമെന്നും.!അതെ,സ്നേഹം അങ്ങനെയാവും.ഒരാളിൽ മാത്രംനിറഞ്ഞു നിൽക്കാതെഒഴുകിക്കൊണ്ടിരിക്കുന്നവിചിത്രമായൊരു വികാരം.ഒഴുക്കിന്റെ വഴികളിൽചിലതിനെ തൊട്ടുംപലതിനെയും തൊടാതെയുംഅത് കടന്നുപോവുന്നു…!!