എയർ മെയിൽ
രചന : രാജേഷ് കോടനാട് ✍ ദുബായീന്ന്ഉണ്ണിടെ കത്ത് വന്നാൽപുഞ്ചവരമ്പ്ആമയെയുംഅടയ്ക്കാമണിയനെയുംആകാശത്തേയുംഉയർത്തിക്കാട്ടിപൂമുഖത്തേക്കോടിക്കേറുംവീട്ടിലെല്ലാവരുംഉമ്മറത്ത്വട്ടളഞ്ഞിരിക്കുംവല്യേട്ത്തി കത്ത് പൊട്ടിച്ച്ഉറക്കെ വായിക്കുംചാരുകസാലയിലിരുന്നവല്ല്യമ്മാമൻകൈകൾ കോർത്ത്തലക്ക് പിന്നിൽ വെച്ച്പടിപ്പുരക്കൊളുത്തിൽദൃഷ്ടി തൂക്കുംഅമ്മ,“കുട്ടി വരണ്ട വിവരൊന്നൂല്ല്യേ “എന്ന് ഉൽക്കണ്ഠപ്പെട്ട്കണ്ണ് തോർത്തുംമുത്തശ്ശികാലു നീട്ടിയിരുന്ന്ചെല്ലം തുറന്ന്അടയ്ക്കാമൊരി ചുരണ്ടുംചെറേമവായിച്ച വാക്കിലെവിടെയോ തടഞ്ഞ്കടിച്ച ഈരിനെവലിച്ച് മുട്ടുംഉണ്ണിക്ക് വറുത്ത്കൊടുത്തയയ്ക്കാൻപാകത്തിൽമേലേപ്പറമ്പിലെവരിക്ക പ്ലാവ്തൻ്റെ കന്നിച്ചക്കയെമൂത്ത്…