മുത്തിയമ്മ
രചന:ബാബുഡാനിയല് ✍ ആദിത്യനേത്രങ്ങള് അഗ്നിവര്ഷിക്കുന്നകുന്നിന്ച്ചരുവിലെ പാടമൊന്നില്ചേറ്റില് പുളയ്ക്കും ചെറു മീനിനെ നോക്കികൊറ്റികള് സ്വച്ഛം തപസ്സിരിപ്പൂ പാടത്തു നട്ടൊരാ നെല്ലിന് തലപ്പുകള്പയ്യാരംച്ചൊല്ലി കലമ്പി നില്ക്കേപകലന്തിയോളവും ഒയ്യാരമെന്യേപാടത്തുചേറ്റില് മടയ്ക്കുന്നുമുത്തി. കരിന്തിരി കത്തുന്ന കണ്ണിന്റെ കോണിലുംകനലെരിയുന്നൊരു മുത്തിയമ്മ.കനവുകളനവധി കണ്ടൊരാമിഴികളില്കരിമുകിലണയുവതെന്തിനാവാം?.. കുന്നിന് ചരുവിലെ കൂരയില്മേവുന്നകൂടെപ്പൊറുത്ത പുരുഷനിന്ന്,കൈകാല്തളര്ന്നങ്ങേറ്റം വലഞ്ഞയ്യോകനിവുകാംക്ഷിച്ചുകിടപ്പിലായി!.…
