നീയറിഞ്ഞിരുന്നോ?
രചന : ബിജുകുമാർ മിതൃമ്മല ✍ നീയറിഞ്ഞിരുന്നോഇന്നലെ ഉച്ചസൂര്യന്റെതാപത്തിലൊരു സന്ധ്യഉരുകിയസ്ഥമിച്ചത്നീയറിഞ്ഞിരുന്നോപുലർക്കാലത്തിലൊരുമഞ്ഞുതുള്ളികണ്ണീരിലലിഞ്ഞ്കടലായത്നീയറിഞ്ഞിരുന്നോഅർബുദം ബാധിച്ചഹൃദയമിന്നലെകാമുകി മുറിച്ചെറിഞ്ഞത്നീയറിഞ്ഞിരുന്നോരാത്രിക്കും പകലിനുമിടയിൽഒരു നിശാഗന്ധി മരണത്തിനെഉമ്മ വച്ചത്നീയറിഞ്ഞിരുന്നോമഴയുള്ള രാത്രിയിൽരണ്ടു മലകൾമരണം പുതച്ചുറങ്ങിയത്നീയറിഞ്ഞിരുന്നോമരണശേഷം നരകമെന്നത്ജീവിച്ചിരിക്കുന്നവരുടെഈ ഭൂമിയാണന്നത്ഞാനതിൽ ബലിമൃഗമാവുമെന്ന്.
