വിധേയന്റെ വിളക്കുതണ്ട്
രചന : അഷ്റഫ് കാളത്തോട്✍️ വിധേയ!നിന്റെ നെറ്റിയിൽ എഴുതിയചോദ്യങ്ങളുടെ തീക്കട്ടകൾഇന്നും കത്തുന്നു –സ്വയംവരത്തിന്റെ ചാരുതയിൽഎത്ര രാജാക്കന്മാർഎത്ര കാട്ടുതീകൾ!പട്ടുമെത്തയിലെ മയക്കത്തിൽനിന്നെത്തന്നെ വിറ്റഴിക്കാനുള്ളപുതിയ പാതകളിൽപലരും ചുട്ടുപൊള്ളുന്നു…നവബ്രാഹ്മണരുടെ യാഗശാലയിൽഒരു കൊടിയേറ്റം തീർന്നപ്പോൾചോരയിൽ തൊഴുത നിലത്ത്എലിപ്പത്തായം വിതച്ചു നീ…വാർദ്ധക്യത്തിന്റെ മഞ്ഞുപാളികൾഇറ്റിറ്റൊലിച്ച് മായയായ് മറിയുന്നുനിന്റെ കൺപീലികളിലൂടെ –അത് വളർന്നു…
