ജീവിതം.കോണകം
രചന : സുരേഷ് പൊൻകുന്നം ✍ ജീവിതം, ഒരു കോണകം പോലെയാണ്,ഇടയ്ക്കിടയ്ക്കൊന്നലക്കണം,മുഷിവും നാറ്റവും മാറ്റി, പുത്തൻപോലൊന്നുടുക്കണം,വിസർജ്ജ്യവാഹിയെങ്കിലുംശരീരം പഥ്യ,മതേ പോലെ തന്നെ കൗപീനവും,ഉടുത്തൊരുങ്ങി സ്പ്രേയടിച്ചുവരുന്നവ. ൻ(ൾ)അലക്കിത്തേച്ച കോണകം പോൽ,മുഷിഞ്ഞു നാറുമ്പോൾ-മൂലയ്ക്കെറിയുമ്പോൾ,മനുഷ്യ, അത് തൻ നിൻ ഗതി,നിന്നെച്ചുരുട്ടിക്കൂട്ടിയൊരു മൂലയിൽചവുട്ടിക്കൂട്ടി…ഇപ്പോളിടയ്ക്കിടയ്ക്ക് നീ,നിൻ ഗരിമപറഞ്ഞു കൊണ്ടിരിയ്ക്കുന്നു,ഒരിയ്ക്കൽ ഞാനവളെ,-അല്ലെങ്കിലവളുമാരെ,നിരന്തരം,…
