ഇനിയുള്ള കാലം.
രചന : സന്തോഷ് പെല്ലിശ്ശേരി* ഉണരാൻ വേണ്ടിയൊരുനിദ്ര കാത്തു വയ്ക്കേണമിനി…പുണരാൻ വേണ്ടിയൊരുപൂക്കുല കരുതേണമിനി …ഇണങ്ങാൻ വേണ്ടി മാത്രംപിണക്കങ്ങളാവാമിനി…കണ്ണുകളിൽ തിളക്കമുള്ളൊരുതാരകമൊളിച്ചുവയ്ക്കാമിനി..പ്രജ്ഞയിലാഴമുള്ളോരുമുറിവു ചേർക്കേണമിനി..ചുണ്ടിലൊരു നിസ്സംഗതയുടെപല്ലവി കരുതേണമിനി…ഓർമ്മകളിൽ പരസ്പരംമുഖങ്ങൾ പൂഴ്ത്തിടാമിനി…കാലമിതു തീരാറായ് ,ജനിമൃതികൾക്കിടയിലേയ്ക്ക് – ആരോ വലിച്ചെറിയുന്നൂകാരസ്കരത്തിൻ മുള്ളുകൾ…!കാലപുരി പൂകുവാനെത്രമേൽകാരണങ്ങൾ കൂടിടുന്നു…!!
