ചില കണ്ണുകൾ.
കവിത :- ഷാജു കെ കടമേരി* ചില കണ്ണുകൾആഴങ്ങളിലേക്ക്ഓടിക്കിതച്ച്ചുവട് തെറ്റിവഴുതിവീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോകഭൂപടം വരയുന്നകഴുകൻ കണ്ണുകൾ.കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്നതല തെറിച്ച ചിന്തകൾനിലച്ചുപോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞുകൂവുന്നു.അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞു വീശിയാൽമഴയൊന്ന് നിലതെറ്റി പെയ്താൽകറങ്ങികൊണ്ടിരിക്കുന്ന ഭൂമിഇത്തിരിയൊന്ന് വിറച്ചാൽമാത്രമേയുള്ളൂവെന്ന്ഇടയ്ക്കിടെ ബോധമണ്ഡലത്തെചുട്ടുപൊള്ളിക്കാറുണ്ടെങ്കിലുംഏകാധിപത്യം പ്രഖ്യാപിച്ച്നമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറികാലത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നചില കണ്ണുകൾ…….