രചന : സാബി തെക്കേപ്പുറം✍️ പേറ്റുയന്ത്രങ്ങൾനെലോളിക്കാനേ പാടില്ല…പ്രതികരിക്കാനോഅഭിപ്രായം പറയാനോഅവകാശവുമില്ല…കെട്ടിയ പുരുഷനെതൃപ്തിപ്പെടുത്താനായിട്ട്പടച്ചതമ്പുരാൻ പടച്ചൊരുപടപ്പായതോണ്ട്തിരുവായ്ക്കെതിർവായില്ലാതെസഹിച്ചും ക്ഷമിച്ചുംഅടങ്ങിപ്പാർക്കലാണത്രേപേറ്റുയന്ത്രങ്ങൾക്കുത്തമം…പേറ്റുനോവിൽ പിടഞ്ഞ്വീട്ടിനുള്ളിൽ കിടന്ന്ചോരവാർന്നുവാർന്ന്ജീവൻ വെടിഞ്ഞാലും,“ആശൂത്രീലെത്തിക്കൂ…”ന്നും പറഞ്ഞോണ്ട്പേറ്റുയന്ത്രങ്ങൾനെലോളിച്ചേക്കരുത്…കെട്ടിയോനെ തൃപ്തനാക്കിപൊരുത്തത്തോടെമരിച്ചു ചെന്നാൽ,സുബർക്കത്തോപ്പിൽഏതാണ്ടെന്തൊക്കെയോനിങ്ങൾക്ക് കിട്ടുമെന്നല്ലേചെറുപ്പംതൊട്ടേ പഠിച്ചത്…കിട്ടിയ സൗഭാഗ്യങ്ങൾക്കൊപ്പംസുബർക്കത്തിലിരുന്ന്ആഘോഷിക്കുമ്പോൾ,അയാളെക്കുറിച്ചോർത്ത്നിങ്ങളെന്തിനാണിങ്ങനെവ്യാകുലപ്പെടുന്നത്?വിവിധ കമ്പനികളുടെകാറ്റലോഗുകൾ പരതി,ലേറ്റസ്റ്റ് മോഡലിലുള്ള,പ്രവർത്തനക്ഷമതകൂടുതലായുള്ള,പുതിയൊരു പേറ്റുയന്ത്രത്തിന്ഓർഡർ കൊടുക്കുന്നതിരക്കിനിടയിൽ,അയാൾ നിങ്ങളെയിപ്പോഎങ്ങനെയോർക്കാനാ???