Month: May 2025

എല്ലാ യാത്രകളും :ഒരു പ്രവാസമാണ്!

രചന : S. വത്സലാജിനിൽ ✍ എല്ലാ യാത്രകളും :ഒരു പ്രവാസമാണ്!അത്എത്രഅടുത്തായാലും,അകലേക്കായാലും ..ശരി.ശാരീരികവും, മാനസികവുമായി ഏറെ അസ്വസ്ഥപെട്ടിരിക്കുവാണേൽതീർച്ചയായും,നിങ്ങൾ ഒരു യാത്ര പോകണം.ഇനി പോകാൻ ഒരിടവും ഇല്ലങ്കിൽ _ വെറുതെയെങ്കിലും ഒരു ടിക്കറ്റ് എടുത്തു വല്ല ബസിലോ ട്രെയിനിലോ ചാടി കയറി ഒന്ന്…

ഖത്തറിലെ പൂക്കാലം

രചന : റഫീഖ്. ചെറുവല്ലൂർ ✍ ഖത്തറിലിപ്പോളത്തറിൻമണമൊന്നുമല്ല ഹേ…പൂമണമോലും ചെറുക്കാറ്റും തലോടും.എങ്ങും മരുഭൂവെന്നൊരുചൊല്ലുമിനി വേണ്ട,വർണക്കാവടിയേന്തി നിൽക്കുംപൂമരങ്ങളാൽ മനോഹരമാകുന്നുവഴിയോരങ്ങളും.മരുഭൂമിയെ പച്ചയുടുപ്പിച്ചുചെറുകാടുകളുമങ്ങിങ്ങു സുന്ദരം.നിറമുള്ള സ്വപ്നങ്ങളാൽ,മായാത്തൊരോർമകളിൽമലയാണ്മ മനസ്സിലുണ്ടെങ്കിലുംബാക്കിയുണ്ടാകുമോചെറ്റു ഹരിതാഭയങ്ങ് ഒടുവിൽ കിടക്കുംമൺകൂനയിലെങ്കിലും.

നുണയും നേരും

രചന : ജോയ് പാലക്കമൂല ✍ നീ എനിക്കു തന്നതും,ഞാൻ നിനക്കു പകർന്നതും—സ്നേഹമെന്ന കുടത്തിലെമധുരസ്വപ്നങ്ങൾ പോലെ,അവയൊക്കെയും,നുണയെന്ന പൂക്കളെന്ന്,കാലം വിളിച്ചു പറയുന്നു.നിന്നെ ഞാൻ വിശ്വസിച്ചത്ഒരു കനവിന്റെ കുഴിമുനയിൽ നിന്നാണ്.പക്ഷേ,പ്രണയം ശാശ്വതമാണെന്നുറച്ച്നാം പിണഞ്ഞ കൈകളിലിരുമ്പ് പിടിപ്പിച്ചിരുന്നത്നമ്മുക്ക് അറിയാമായിരുന്നു.രാത്രിനിലാവു പോലെ, നിൻ്റെപ്രണയും ജ്വലിക്കുമ്പോൾനുണയുടെ ചില വേരുകൾഅകലെയെങ്ങോ…

കവിതയിന്ന്

രചന : സുരേഷ് പൊൻകുന്നം ✍ കവിത നിൻ കയ്യിൽ നിന്നുംവഴുതി മാറുന്നു,അത് നീ അറിയുന്നില്ലാ…നീ,നിന്റെ ചിറകിൽഒളിപ്പിച്ച് വെച്ച കവിതകവനഭാരം കുടഞ്ഞെറിഞ്ഞ്ഒരു നവോഢയെപ്പോൽകുളിച്ച്,വളിച്ച കുറി തൊടാതെഇതാ…ദീപസ്തംഭം മഹാശ്ചര്യംഎന്ന് ചൊല്ലാതെഉയർത്തെഴുന്നേൽക്കുന്നു,നീ വൃത്തവുംഅലങ്കാരവും അലങ്കാരശാസ്ത്രവുംകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചകവിതഒരു നവവേശ്യയെപ്പോൽജനങ്ങൾക്കായ് തെരുവിലാണിന്ന്കവിതയുടെ കൂത്ത്കൂത്തമ്പലത്തിലല്ല,തെരുവിൽ, ജനങ്ങളോടൊപ്പം.

വീര പുത്രൻ💕

രചന : പ്രിയ ബിജു ശിവകൃപ ✍ ദൂരയേതോ നോവുമായൊരുപൂനിലാ പെണ്ണ്കാത്തിരിപ്പൂഇങ്ങിവിടെ ഭാരതാംബ തൻകാവലാളായ് കാന്തനും പൂമണംമായുംമുൻപേ സഖി തൻവിരൽത്തുമ്പു വിട്ടിട്ടൊരുചക്രവാക പക്ഷി കണക്കെനെഞ്ചകം തുടിച്ചന്നെങ്കിലും അഭിമാനമാർന്നുടൽ കുളിരുന്നുഅമ്മയ്ക്ക് കാവലായ്പ്രിയ പുത്രൻ പോയീടുന്നുമനമൊന്നിടറാതെ പിറന്ന നാടിന്റെ മാനം കാക്കുംനാടിന്റെ നായകരിവരെങ്കിലുംഅവർക്കുമുണ്ടൊരു മനംപ്രിയർക്കായ്…

നിറപുഞ്ചിരിക്കിടയിൽ.

രചന : ദിവാകരൻ പികെ. ✍ ഓർമ്മകൾക്ക് കണ്മതിൽ ഉയർത്തി കെട്ടിപൂമുഖ വാതിൽ താഴിട്ടെങ്കിലും തിരമാലയായോർമ്മകൾഅലയടിയടിച്ചെത്തെവെസ്മര ണകുടീ രത്തിൽരക്തപുഷ്പാർച്ചന.വച്ചുനീട്ടിയ സ്നേഹത്തിൻ പാനപാത്രംതച്ചുടച്ചെങ്കിലും നിന്നുൾ ത്തുടിപ്പുകൾസിരകളിൽലഹരിയായിപടരാതിരിക്കാൻപുതു പ്രണയത്തിൻ ലഹരി തേടുകയാണ്.വിടാരാതെപോയ പ്രണയംപാടെ മറക്കാൻവിടർന്നുനിൽക്കും പ്രണയത്തിൻ സൗരഭ്യംആവോളം നുകർന്ന്ഇന്നിനെവർണ്ണാഭമാക്കാൻഓർമ്മകൾക്ക്സ്മരണാഞ്‌ജലിഅർപ്പിക്കുന്നു.വിരസത മാറ്റാൻ പൂമ്പാറ്റ പോൽ അലയും…

തിരികെ.

രചന : പ്രസന്നൻ പയ്യോളി (പെരുമാൾ പുരം) ✍ കുതിരക്കുളമ്പടി കേട്ടു കാലമാംരഥവും കുതിച്ചു പായുന്നുതിരികെ മടങ്ങുവാൻ മോഹംപ്രായവും ചിറകിട്ടടിച്ചുയരുമ്പോ ൾഘടികാര സൂചി തിരിക്കാംഞാനെൻറെ പഴയ കലണ്ടർ തിരയാംപുഴയുടെ തീരത്തിരിക്കാൻ വീണ്ടുമാപഴയ ബാല്യത്തിലേക്കെത്താൻമരണക്കുറിപ്പുമായ് വന്നുകാലൻറെ പതിയുന്ന കാലൊച്ച കേട്ടുനിഴലുകൾ മാഞ്ഞു പോകുന്നുഎൻറെ…

അറിയാതെ വീഴുന്നകണ്ണുനീർ

രചന : അലി ചിറ്റയിൽ ✍ കാണുന്നുനാം പുഞ്ചിരിയോടെഓരോ മനുഷ്യരെയും…ഉളളംനീറുന്ന മനസ്സറിയതെനമ്മളുംകൂടെ ചിരിക്കുന്നുഅവൻറെ കണ്ണുനീർ കാണാതെ…ചിരിയിൽ മാഞ്ഞുപോകുന്ന കണ്ണുനീർ തുള്ളികൾകാണാതെപോകുന്നു നമ്മളെല്ലാവരും…അവൻ്റെ വേദനയെന്തെന്നറിയിക്കാതെ പുറം ലോകരെ.അഭിമാനമാണില്ലായ്മയിലും.ഗതിയില്ലാ കായലിൽ മുങ്ങി താഴുമ്പോൾഅഭിമാനമെന്ന പിടിവള്ളി പൊട്ടി താഴെ പതിക്കുന്നു…രക്ഷക്കായ് ഞാൻ തേടുന്നു കരങ്ങൾ പലരുടെയുംസഹായഹസ്തങ്ങൾ…

നിങ്ങൾ സന്തുഷ്ടയാണോ..?

രചന : അജോയ് കുമാർ ✍ ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ…

ശാന്തിയുടെ വഴികൾ

രചന : ജീ ആർ കവിയൂർ✍ യുദ്ധത്തിൻ ആരവമില്ലാതെ,നിശബ്ദത പകരും, സ്നേഹം നിറയും അന്തരീക്ഷംനിറയും ശാന്തി മാത്രം।അസ്ത്രങ്ങൾ അഴകോടെ മൂടി വയ്ക്കാം,മനസ്സുകളാൽ നയിക്കട്ടെ ദിശകൾ।ഭൂമി ഏറ്റെടുക്കാൻ ആഗ്രഹമില്ല,നീതിയോടെ തീർക്കാം തർക്കങ്ങൾ।വാക്കുകൾ പെയ്യട്ടെ ഹൃദയത്തിൻ നിന്നും,മനോഹരമായി മാറട്ടെ ബന്ധങ്ങൾ।കരുണയുടെ കരങ്ങൾ നീളട്ടെവൈരം ഉരുകട്ടെ…