Month: July 2025

ലൈലാ മജ്നു

രചന : റുക്‌സാന ഷമീർ ✍️. മജ്നൂ……💜നിൻ്റെ ഭ്രാന്തമായ പ്രണയംഞാനറിയുന്നില്ലെന്ന്നീ കരുതരുത്….!!💜എനിക്കു ചുറ്റുംനിന്നിലേക്കെത്തിച്ചേരാൻകഴിയാത്തവിധംമതിൽക്കോട്ടകൾനീ കാണുന്നില്ലേ….?💜ഖൽബിൽ നീ നിറഞ്ഞുനിൽക്കുമ്പോൾ …..പകൽക്കാലങ്ങൾക്ക്മാറ്റുകൂടുന്നതായും….,💜മഴ പ്രണയാർദ്രമായിമണ്ണിനെചുംബിക്കുന്നതായും,…💜നിലാവിൻ്റെ ഇശൽക്കാറ്റിൽഹൃദയം മുറിഞ്ഞൊഴുകുന്ന ……..നിൻ്റെവിരഹഗാനംഅലയടിക്കുന്നതായും…💜ഞാനറിയുന്നു …..!!തൂണിലും തുരുമ്പിലുംദുനിയാവിലാകമാനംനീ നിറഞ്ഞുനിൽക്കുന്നത്ഞാൻ കാണുന്നു….!!💜നിന്നിൽ നിന്നുംപ്രണയ ദൂതുമായെത്തുന്നശലഭങ്ങളെൻ്റെപൂന്തോട്ടമാകെനിറയുന്നു….!!💜കാത്തിരിപ്പിൻ്റെ ഒരു കടലാഴംനീന്തി ഞാൻ തളരുമ്പോഴും….ഈ കാത്തിരിപ്പിന്നിന്നോളം മധുരമുണ്ട്മജ്നൂ….💜ജീവൻ…

വിലാസലഹരി.

രചന : പ്രകാശ് പോളശ്ശേരി ✍️. വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽപരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെകച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.എല്ലാരും കാണില്ലെന്നേ! നമുക്കാപച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കുനീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ…

എന്താണ് ഫബ്ബിങ്

രചന : റെജിൻ തൃശൂർ ✍️. പല പേരുകളിലുള്ള റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകള്‍ നാം കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, ഫബ്ബിങ്… എന്താണ് ഫബ്ബിങ്? വേഗതയേറിയ, ഈ ഡിജിറ്റല്‍ യുഗത്തില്‍ ബന്ധങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളിയെന്നാണ് ഫബ്ബിങിനെ വിശേഷിപ്പിക്കുന്നത്. ഒരാള്‍ പങ്കാളിയെ…

ഗുരുത്വം!

രചന : രഘുകല്ലറയ്ക്കൽ..✍️. ഗുരുത്വ സ്വച്ഛമിളകും ധരിത്രിയിലോർത്താൽ,ഗമിച്ചിടാം കൃമിയായ് മർത്ത്യകുലത്തിനാലെ.ഗഹനമായ് ചിന്തിപ്പതിന്നീശൻ പരത്തിലനുഗ്രഹാൽ,ഗണിച്ചു മർത്യനു ലഭിച്ചതിലെല്ലാം തികഞ്ഞെന്നമട്ടിൽ.ഗ്രഹങ്ങളീക്കണ്ടവയിലൊന്നിലും ജീവന്റെഗുണങ്ങളാരുമിതുവരെ തിരഞ്ഞുകണ്ടെത്തിയതുമില്ല.ഗർഭസ്ഥനായ് മാതാവിന്നുദരത്തിൽ പിറന്നു വിവേകി,ഗർവ്വേറും മർത്ത്യരേറെ ചിന്തിത ബുദ്ധിശാലി,ഗുരുവിനാൽ പാഠങ്ങളറിഞ്ഞു പരം അച്ഛന്റെ ശക്തി,ഗാഢമായ് ആത്മവിശ്വാസത്താലുരുവാക്കിയേറെ.ഗമിച്ചിടാനരുതാത്തതെന്തും, പഠിച്ചിടാൻ മനതാരിലുണർന്നു,ഗുരുമുഖത്താലറിവായ് പകർന്നൂർജ്ജ തികവിലാർന്നും.ഗൃഹത്തിലച്ഛന്റെ…

ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി

ജിൻസ് ജോസഫ്✍️. ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നേത്യത്വത്തിൽ ജൂൺ 21,ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി…

കുട്ടിക്കുറുമ്പീ.. കുഞ്ഞനുജത്തീ

രചന : മംഗളൻ കുണ്ടറ✍️. കൂടെപ്പിറപ്പിനെ ചേർത്തുനിർത്താംകൂടെനടന്നാകൊഞ്ചൽ കേൾക്കാംകൂടെക്കളിക്കാനുമൊപ്പം കൂടാംകൂട്ടിനുഞാനെന്നും കൂടെ വരാം കൂവരം കിളിക്കൂട് കാട്ടിത്തരാംകൂടണയും കുയിൽ പാട്ടുകേൾക്കാംകുട്ടിക്കുറുമ്പുകൾ കാട്ടിത്തരാംകുഞ്ഞിളം കവിളിൽ ഉമ്മനൽകാം കാറ്റത്തുപട്ടം പറത്തിനോക്കാംകാറ്റിൻ ഗതിക്കൊപ്പമൂയലാടാംകാലികൾ മേയുന്ന കണ്ടം കാണാംകാട്ടുമൈനപ്പാട്ടൊന്നേറ്റു പാടാം കാണാമറയത്തൊളിച്ചിരിക്കാംകാതിൽ ചെല്ലപ്പാട്ടുപാടിത്തരാംകാതങ്ങൾ നാമൊന്നുചേർന്നുനീങ്ങാംകാവലാളായേട്ടൻ കൂടെ വരാം.

ഗ്രീൻകാർഡുകാർ വിദേശ യാത്രചെയ്യുമ്പോൾ ജാഗ്രതൈ!!

മാത്യുക്കുട്ടി ഈശോ✍️. ന്യൂയോർക്ക്: ട്രമ്പ് അഡ്മിനിസ്ട്രേഷൻറെ പുതിയ ഭരണ പരിഷ്‌കാരങ്ങൾ മൂലം 2025-ൽ വിദേശയാത്ര ചെയ്യുന്ന ഗ്രീൻകാർഡുകാർക്ക് എയർപോർട്ടിലെ ഇമ്മിഗ്രേഷൻ ഓഫീസർമാരിൽ നിന്നും കൂടുതൽ ചോദ്യശരങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗ്രീൻകാർഡുകാർ വിദേശ യാത്ര ചെയ്യുമ്പോൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ…

ഇന്നാണ് മുഖ്യം….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ജീവിത ഗ്രന്ഥം തുറന്നേടുകൾമറിച്ചപ്പോൾപാഴ്ദിനമാണനേക നാളുകൾപതിരുകൾ,പാതിയും ജീവിക്കാതെമറന്നതാണെങ്കിലുംതിരികെപ്പിടിക്കുവാൻകഴിയില്ലല്ലോ കാലം….!ഓർക്കുക,ഒന്നേയുള്ളൂജന്മമീ മണ്ണിൽ വീണ്ടുംപാർക്കുവാൻ വരാമെന്ന്കരുതേണ്ടാരും വ്യർത്ഥം.നോക്കുകുത്തികളായിനിൽപ്പുനാം പലപ്പോഴുംനേർക്കുനേർ ജീവിതത്തെകൺമുന്നിൽ കാണുമ്പോഴും…..ഇന്നിനി കഴിയാത്തതൊക്കെയുംനാളെച്ചെയ്യാം,എന്നതാണെന്നത്തേയുംവികാര വിചാരങ്ങൾഇന്ന് മാത്രമേയുള്ളുയാഥാർഥ്യം, നമ്മൾനാളെഉണ്ടാവുമെന്നേകാലംഉറപ്പു നൽകുന്നില്ല……ഇന്നിനെ മാത്രം നമ്പിജീവിച്ചുനോക്കൂ വേഗം,നാളെകളുണ്ടായേക്കാംഉണ്ടായില്ലെന്നും വരാം…..

ഭയ തോരണം

രചന : ജി ബാലചന്ദ്രൻ ✍ കോടമഞ്ഞ് മലയിറങ്ങി പൊക്കാടം പെട്ടിയിലെ ഏലത്തോട്ടങ്ങളിൽ നനവ് പടർത്തുന്ന നേരമായിരിക്കുന്നു. ഏലക്കാടുകളിൽ പെണ്ണുങ്ങളുടെ അടക്കം പറച്ചിലുകൾ നിലച്ച് അടുക്കളയിൽ തീയെരിഞ്ഞു തുടങ്ങി. ഇലകൾ തണുപ്പ് തുള്ളികൾ ഇറ്റിച്ചു നിന്നു. പാറമടയിലെ വെടി തീർന്ന്, കരിങ്കല്ല്…

ശരശയ്യ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മരണമെൻ മുന്നിലായ് നിന്നു ചിരിക്കുന്നു;മൗനം മയക്കമോടെന്നിൽ വസിക്കുന്നുചിത്രതിരുന്നാളിന്നാതുരാലയത്തിൽഞാൻചത്തതിനൊക്കുമേ,ജീവിച്ചിരിക്കുന്നു. എൻമനച്ശ്ചിത്രങ്ങളെങ്ങോ പിഴയ്ക്കയാ-ണെങ്കിലും ജീവിതതാളം നുകരവേ,ചിന്തയാൽചാലിച്ച, ചായങ്ങൾക്കൊണ്ടുഞാ-നെൻഭാവിചിത്രം രചിക്കാൻ ശ്രമിക്കുന്നു. എന്തിനാണേകയാണിത്രയും ശ്രദ്ധയോ-ടുള്ള ശുശ്രൂഷകളെന്നുചോദിക്കവേ,അൻപോടെയോതുന്നിതാ തുര സേവക;അമ്പേ, പരാജയമാണുനിന്നാരോഗ്യം. നിത്യംനമിക്കുമായീശ്വരൻ നിൻശിരസ്സറിയാതെയുള്ളിലായ് സൃഷ്ടിച്ചുപോയ ഹോ!.മുത്തുകൊരുത്തപോലുഗ്രവലുപ്പത്തിൽമാറ്റംവരുത്തുവാനാകാത്തൊരു മുഴ.…