Month: October 2025

‘പുതിയതരം പണം’: പാഠം ഒന്ന്.ഡിജിറ്റൽ കറൻസി.

രചന : രവീന്ദ്രൻ മേനോൻ .✍. ‘പുതിയതരം പണം’ എന്ന് പലരും വിശേഷിപ്പിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വളർച്ച കൈവരിക്കുന്ന നിക്ഷേപമാർഗമായി ആഗോളതലത്തിൽ പലരും കരുതുന്നതുമായ ക്രിപ്‌റ്റോകറൻസിയെ പറ്റി കൂടുതൽ അറിവ്നേടുന്നതും, ആഗോളതലത്തിൽ നിക്ഷേപ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പുതിയ മാറ്റങ്ങളെയും…

വിദ്യാരംഭം

രചന : തോമസ് കാവാലം.✍. അക്ഷരം നാവിൽ കുറിച്ചിടുമ്പോൾഅക്ഷയമാകുന്നു വിദ്യയെന്നുംആരംഭമെന്നതു നന്നാകുകിൽഅന്ത്യവും ശോഭനമാ മായിടുന്നു. അധ്യയനത്തിനു ശക്തിയേകിഅധ്യാപകകൃപയെത്തുമെന്നും.പുത്തനുണർവുമായെത്തും സുരൻമുത്തിയുണർത്തുന്ന പൂവുപോലെ. അജ്ഞതമാറ്റി മനസ്സിനുള്ളിൽവിജ്ഞാനബീജങ്ങളങ്കുരിക്കാൻതൃഷ്ണവളരട്ടെ മാനസ്സത്തിൽവൃക്ഷങ്ങളെന്നപോൽ നാട്ടിലങ്ങും. അന്ധനായ് വാഴുന്നമർത്യ നെന്നുംസാന്ത്വന സ്പർശമായ് തീർന്നിടുവാൻനേർവഴി കാട്ടുവാൻ നന്മയേകാൻനിറവായറിവിന്നെത്തിടുന്നു. അക്ഷരജ്ഞാനമാം നിത്യതയെമാക്ഷികമെന്നപോലിറ്റിച്ചേവംഈ ക്ഷിതിതന്നിലെ,യല്ലലെല്ലാംഈ ക്ഷണം…

ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷൻ 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) വിവിധ…

അനുഭവംഒരു സ്വപ്നകഥ

രചന : പത്മിനി അരിങ്ങോട്ടിൽ ✍ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കണ്ടതിൽ ചിലത് യാഥാർഥ്യ മായിട്ടുമുണ്ട്.കുറച്ച് ദിവസങ്ങൾക്കു മുൻപ്,, ഞാൻ മരണ പ്പെട്ടതായി സ്വപ്നം കണ്ടു. ഹോ,, ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലല്ലോ എന്നോർത്ത്,, രാവിലെ…

ചെരാത്🔥🔥

രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍ അറിവിൻ്റെനെറിവുകൾനിറുകയിൽതീർത്തിടാംഅകത്തിന്പകരുവാൻഅണയാത്തവെളിച്ചമായ്അക്ഷരവെളിച്ചത്തിൻ്ചെരാത് തെളിച്ചിടാം…അണയാത്ത ദീപമായിനിഅവനിയിൽനിറയ്ക്കുകഅറിവിൻ്റെ കേദാരങ്ങളിൽഅംശുവായ് വിതറിടാം….അക്ഷരമുറ്റത്തിലിന്ന്പുത്തരിക്കതിരുകൾഹരിശ്രീയിൽ വിതറുന്നക്ഷരമില്ലാമണിമുത്തുകൾ!അറിവിനെയറിയുകയറിവായ്മാതാ,പിതാ, ഗുരു ,ദൈവംമഹിമയിലെന്നുംമമതയായ്മറക്കാതിരിക്കട്ടെപുണ്യമായ് !അക്ഷരകൂട്ടങ്ങളെയാവോളംപാനംചെയ്യാമൊരുരനാളിലുംതീരാത്തയക്ഷയപാത്രമല്ലോവിദ്യയുടെ പാനപാത്രം..അണയാത്തചെരാതിനായ്തെളിമയാം മനസ്സിനാൽകൊളിത്തിടാമീകൈത്തിരി –യമ്മതൻതിരുസവിധത്തിങ്കൽ…

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും വന്നെത്തി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടും. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ . ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

ഗാന്ധി….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…

പാപമോചനപ്പെരുന്നാൾ

രചന : മേരിക്കുഞ്ഞ് ✍ (ഇന്ന് ക്ടോബർ 2 അതിപ്രശ്തമായ പഴഞ്ഞിപ്പള്ളിപ്പെരുനാൾ ഇന്നാണ് ) (അമ്മച്ചീ… നാട്ടുകഥയുണ്ടോകൈവശംചുടു കടല പോലൊരുകവിതയുടെപൊതിയെടുക്കുവാൻ …?ഉണ്ടല്ലൊ….)വെറും പനങ്കുരുകളിയടക്കയായ്വേഷം മാറിലോറി കേറുന്നൊരെന്റെജന്മദേശത്ത്പാപത്തിൻഅമ്പരപ്പുകളുണ്ടെമ്പരപ്പ് !നന്മയുടെ ഡ്യൂപ്ലിക്കേറ്റുകൾ ;പൊന്നുപോൽ മിന്നുന്നവ !മാലാഖമാർക്കു പോലുംതിരിഞ്ഞു കിട്ടാത്തവ.സാക്ഷാൽ ഉടയതമ്പുരാൻഉടലോടെ ഇഹലോകത്തിൽപാർത്തിരുന്ന കാലത്ത്തിരു കാതുകൾ…

ചിന്താധാരകൾ 516. ഒക്ടോബർ 2, ഗാന്ധിജയന്തി.

രചന : മധു നിരഞ്ജൻ.✍️ 1.ഗാന്ധിജിയും ഒരു ജോടി ചെരിപ്പും.2.ഗാന്ധിജിയും അഞ്ചു മിനിറ്റും.മധു നിരഞ്ജൻ മധു നിരഞ്ജൻ.മഹാത്മാഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ച് പറയാൻ രണ്ട് കഥകൾ പറയാം.​സംഭവം നടക്കുന്നത് ദക്ഷിണാഫ്രിക്കയിൽ വെച്ചാണ്. അന്ന് ഗാന്ധിജി ഒരു യുവ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലം.​ഒരിക്കൽ തിരക്കിട്ട്…

നവരാത്രിസ്തുതി.

രചന : ബിനു. ആർ ✍ ജഗദംബികേ മൂകാംബികേ വരദായിനിനവരാത്രി വന്നെൻമുന്നിൽ കരതലംനീട്ടവേ,തന്നു മലയാളഭാഷതൻവരദക്ഷിണ, എഴുതു, ദേവിഭജനം.കരതലാമലകം പോലെൻതൂലിക-ത്തുമ്പിൽ നിന്നും ഉതിർന്നുവീണുഅമ്പത്തൊന്നക്ഷരങ്ങളിൽ മധുരംനിൻ പാദാരവിന്ദം,മനോമോഹനം,സൗപാർണ്ണികാതീർത്ഥാഭിഷേകയാൽ.അമ്മേ മൂകാംബികേ നാവിലത്താദരംമുഴങ്ങുന്നു നിന്നർച്ചനപദമലരുകൾവാണീദേവി, നിൻ ശ്രുതിയിലലിഞ്ഞീടാൻനൽകൂയീജന്മം മുഴുവൻ സ്നേഹാദരം.സുനീലവേണുസുഭഗേ,യെന്നഞ്ജലി,നിന്നിൽ നിറയുമെങ്കിൽ, തരൂ ഭാഗ്യസൂക്തം,ആയൂസിന്നറ്റംവരേയ്ക്കുംഭാഷാർച്ചന ചെയ്‌തീടുവാൻവരദാഭയീ നിന്മുന്നിൽ…