മുഹൂർത്തങ്ങൾ
രചന : എം പി ശ്രീകുമാർ✍ ഉറക്കം ഉണർന്നിരിയ്ക്കുന്നുരാത്രിയിൽ .ഉണർവ്വ് ഉണർന്നിരിയ്ക്കുന്നുപകൽ .പ്രഫുല്ലപ്രകാശം പ്രസരിയ്ക്കുന്നുപ്രഭാതത്തിൽ.വശ്യമോഹനമാർന്ന ലാസ്യകുങ്കുമംഉതിർന്നു പടരുന്നുസായംസന്ധ്യയിൽ .ഇരുൾമുടിച്ചുരുളിൽ രാപ്പൂക്കൾ വിടരുന്നുരാത്രിയാമങ്ങളിൽ.കാർമേഘങ്ങൾ പാറിപ്പറന്ന്മഴയായ് പെയ്തിറങ്ങുന്നുവർഷകാലത്തിൽ.കുളിർമഞ്ഞ് തീർത്ഥം തളിയ്ക്കുന്നുശിശിരത്തിൽ.വർണ്ണസുഗന്ധങ്ങളോടെനറുമലരുകൾ നൃത്തമാടുന്നുവസന്തത്തിൽ.വെളിച്ചവും ചൂടും തിളച്ചുമറിയുന്നുവേനലിൽ.ഓരോന്നിനും പ്രകൃതിയും നിയതിയുംനിശ്ചയിയ്ക്കപ്പെട്ട മുഹൂർത്തങ്ങൾ,ഇപ്രകാരം കടന്നുവരുന്നുണ്ട്.ഋതുക്കളും ദിനരാത്രങ്ങളുംആവർത്തനങ്ങളെന്നത്വെറും തോന്നൽ മാത്രമാണ്.ഓരോന്നും…
