പാത്രഭാഷണം
രചന : സതീഷ്‌ഗോപി ✍️ അടുക്കളയാണ്ഏറ്റവും മികച്ച നൃത്തശാലനീ അവിടുത്തെഅനാഡംബരരാജ്‌ഞി.ഗന്ധങ്ങളുടെ അച്ചാർഭരണി പോലെഅതിന്റെ ഉള്ളടക്കങ്ങൾ.നീ പ്രവേശിക്കുമ്പോൾ മാത്രംനൃത്തമണ്ഡപം ചിലമ്പിടും.കടുംകഥ നിർത്തിയ പാത്രങ്ങൾപൊടുന്നനെ പിന്നണിക്കാരാകും.മൺകലത്തിന്റെ സ്‌നേഹോഷ്‌മളതയിൽഅരിമണികളുടെ ശീതങ്കൻതുള്ളൽ.മുരിങ്ങനാരിൽ പാലക്കാടൻ രാമർകത്തിഗിറ്റാർ മീട്ടിത്തുടങ്ങും.നാളികേരത്തിന്റെ ഗർഭാശയത്തിൽചിരവനാക്കിന്റെ ആഭേരി.അരങ്ങേറ്റത്തിന് നാണിക്കുന്നഅങ്കണവാടിക്കിടാങ്ങളാണ്‌ചീരയും അമരയും.നഖം മിനുക്കി മതിയായിട്ടില്ല,ആനക്കൊമ്പൻ വെണ്ടയ്‌ക്ക്.ഇടംവലം നോക്കാതെയാണ്‌പടവലത്തിന്റെ…
