Month: August 2026

മാറുന്ന ആഘോഷങ്ങളും ഓർമ്മിക്കേണ്ട പൂർവികരും

രചന : നൗഷാദ് അറക്കൽ ✍️ ​ഒരു ഓഗസ്റ്റ് 15 കൂടി കടന്നുപോകുമ്പോൾ പഴയകാലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളും ഇന്നത്തെ രീതികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.മുൻപൊക്കെ എല്ലാവരും ഒന്നിച്ചുചേർന്ന് ഇന്ത്യക്കാരനായി ആഘോഷിച്ച ദിനമായിരുന്നു എന്നാൽ ഇന്ന് മതത്തിന്റെയും വംശത്തിന്റെയും പേരിൽ വേർതിരിവുകൾ കാണിച്ച് സ്വന്തം…

കർക്കടകം പോകുമ്പോൾ

രചന : എം പി ശ്രീകുമാർ ✍️ ഒരു കുന്നു മഴയുമായ് കർക്കടകംവന്നുഒരു കുമ്പിൾ കണ്ണീരും കർക്കടകം തന്നുഎന്തിനായിങ്ങനെ കർക്കടകം വന്നു?തോരത്തമഴയുമായ് കർക്കടകം നിന്നു?നാളത്തെ പുലരിയ്ക്കു പെൻപ്രഭയേകാൻ.നാളത്തെ പുലരൊളി തിരുവോണമാകാൻ.മണ്ണിന്റെയുള്ളത്തിമൃതം പകരാൻമണ്ണിന്റെ നിലവറ നീർ കൊണ്ടു നിറയ്ക്കാൻനാളെയീ മണ്ണില് പൊന്നു വിളയുവാൻനാറുന്ന…

ഫൊക്കാനയുടെ ചരിത്രവിജയത്തിന് അഭിനന്ദനപ്രവാഹം;ഗിന്നസ് നേട്ടത്തിന്റെ ശിൽപി മനോജ് വട്ടപ്പള്ളിക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ: കലഹാരിയിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ മോഹിനിയാട്ടത്തിനും ചെണ്ടമേളത്തിനും ലഭിച്ച ‘ചരിത്രപ്രസിദ്ധമായ’ ഗിന്നസ് ലോക റെക്കോർഡിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശിൽപിയാണ് ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളി. ആശയം മുതൽ ആസൂത്രണം, ഏകോപനം, നടത്തിപ്പ്, ഗിന്നസ്…

ഫൊക്കാനാ കൺവെൻഷന്റെ ആവേശം വാനോളമുയർത്തിയ നൃത്തവിസ്മയത്തെ വാഴ്ത്തി കാണികൾ! ജിത്തു കൊട്ടാരക്കരക്ക്‌ അഭിനന്ദന പ്രവാഹം.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം. പെൻസിൽവേനിയ: മലയാള സിനിമയുടെ ആകാശത്ത് സ്വന്തം കൈയൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഫൊക്കാന കൺവൻഷൻ വേദിയിൽ സ്നേഹാദരവും പിറന്നാൾ മധുരവും. കലയും സാഹിത്യവും…

ഫൊക്കാനാ കൺവെൻഷന്റെ ആവേശം വാനോളമുയർത്തിയ നൃത്തവിസ്മയത്തെ വാഴ്ത്തി കാണികൾ! ജിത്തു കൊട്ടാരക്കരക്ക്‌ അഭിനന്ദന പ്രവാഹം.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ‘ശുഭാരംഭം ശുഭകരമായ നിമിഷങ്ങളുടെ നിഴലാട്ടമാണ്’ എന്ന പഴഞ്ചൊല്ലിനെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിക്കൊണ്ട് ഫൊക്കാനാ കൺവെൻഷൻ 2026-ന് വർണ്ണാഭമായ തുടക്കമാണ് സുഹൈദ് കുക്കുവും ഭാര്യ ദീപാ പോളും സമ്മാനിച്ചത്. പെൻസിൽവേനിയയിലെ പ്രൗഢഗംഭീരമായ കൽഹാരി റിസോർട്ടിൽ കേരളത്തിലെയും അമേരിക്കയിലെയും നൂറിലേറെ പ്രഗത്ഭ…

തൂലികയുടെ രാജഹംസങ്ങൾക്ക് ആദരം: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർപെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രദ്ധേയമായ ചടങ്ങ്. പ്രവാസി മലയാളികളുടെ ജീവിതവും വാർത്തകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ദീർഘകാലമായി സ്തുത്യർഹമായ…

റാഫിളിലൂടെ നേടിയ ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി ലിന്റോ ജോളി; ‘വാക്ക് പാലിച്ച്’ പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ : ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ച ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്റോ ജോളി. ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല…

🔥 തലച്ചോറിൽ അറിവിന്റെ അഗ്നി നിറയട്ടെ 🔥

രചന : മരിയ തോപ്പിൽ ✍ പഠനമുറികളിൽകരിനിഴലുകളായിനുഴഞ്ഞുകയറി,വിലപേശലിന്റെവലക്കണ്ണികൾനെയ്തുകൂട്ടി,മാരകമാം ലഹരിവില്ക്കുന്നുഹാ.. പണംപാളം തെറ്റിയ മനസ്സിന്റെപഠനം മുറിയുന്നു…മയക്കത്തിൽ മറയുന്നുലക്ഷ്യവും പ്രതീക്ഷയും.തലച്ചോറിൽഅഗ്നിസ്പുലിംഗങ്ങളായ്മിന്നാമിനുങ്ങുപോൽ മിന്നി,അർദ്ധബോധാവസ്ഥയിൽവിഭ്രമചിത്തനായിനേരേത് നെറിയേതെന്നറിയാതെഅഹങ്കാരമലറി വിളിച്ച്,ദിവ്യപ്രേമത്തെകശക്കിയെറിയുന്നുയൗവനത്തിന്റെവസന്തഭൂമിജയിലറയ്ക്കുള്ളിൽനരകമായി മാറുന്നുതങ്കക്കനവുകൾ നിറയേണ്ടനെഞ്ചകം.കരിനിഴൽ മൂടിശ്മശാനമാകുന്നുനുകരുന്ന ലഹരിസിരകളിലൊഴുകിമസ്തിഷ്കംലാവയായി പൊട്ടിത്തകരുന്നു.സൗഹൃദങ്ങളകലുന്നു,കർമ്മബന്ധങ്ങളറ്റുപോകുന്നു.ഹിംസയ്ക്കു മടിക്കില്ല;വാളെടുക്കുന്നു…പെറ്റമ്മതൻ കണ്ണീർകാണാതെയാമുത്തമിട്ട കവിളിൽആഞ്ഞാഞ്ഞടിക്കുന്നുതാതന്റെ നെടുവീർപ്പ്കേൾക്കാതെ.ചവിട്ടി മെതിക്കുന്നുകൂടപ്പിറപ്പുകൾഭയന്നു വിറയ്ക്കുന്നുകണ്ണീർക്കടലായിമാറുന്നു ഗേഹംവിഷസർപ്പമായവൻവിഹരിക്കുന്നു.രാജസേവകർഒത്താശ ചെയ്ത്തങ്കനാണയങ്ങൾകൈക്കലാക്കുമ്പോൾ,വിഷം പടരുന്നുനാടിന്റെ…

‘ഏട്ടൻ….!!!’

രചന : ശ്രീജിത്ത് ഇരവിൽ . ✍ ഏഴുമാസം ഗർഭിണിയായ അമ്മയുമായി ആശുപത്രിയിൽ വന്ന നാളായിരുന്നുവത്. ഏട്ടായെന്ന വിളി ജനിക്കാൻ പോകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു ഞാൻ. ആ വേളയിലാണ് അച്ഛനെ കാണാതാകുന്നത്…ടോക്കൺ നമ്പറ് വിളിക്കാറാകുമ്പോഴേക്കും വരാമെന്ന് പറഞ്ഞുപോയ ആളാണ്. അമ്മയ്ക്ക് അസ്വസ്ഥമാകുന്നുണ്ടെന്ന് കണ്ടപ്പോൾ…

വട്ടുരുട്ടി നടന്ന ചിന്തകളില്ലാത്ത ബാല്യം

രചന : ജോബിൻ പാറക്കൽ ✍ ചവിട്ടി മെതിച്ചുപോയചെമ്മണ്ണുടുത്ത നാട്ടുവഴികൾപരിചിതമായ വഴികളിലെകുശലം പറയുന്ന വേലിച്ചെടികൾകൗമാരത്തിൻ്റെ കല്ലുകളേറ്റ്ചതഞ്ഞു ചത്തു മണ്ണിൽ വീണ നാട്ടുമാങ്ങകൾമുളകുപൊടിയും കല്ലുപ്പും കൂട്ടിചവച്ചിറക്കിയ ഉച്ചവിശപ്പുകൾപകൽവെയിലുകളുടെ ദാഹംഅകറ്റിയ പതിനെട്ടാംപട്ടകൾകൊയ്ത്ത് കഴിഞ്ഞ പാടത്തെവരണ്ട മണ്ണിൽറബ്ബർ പന്താൽ എറിഞ്ഞിട്ട മരക്കുറ്റികൾപല തരം കളികൾക്രിക്കറ്റ്ഫുട്ബോൾകോട്ടഅമ്മാറൈറ്റ്പത്താംകല്ല്രാശിക്കല്ല്സ്റ്റോൺത്രീ ടുകള്ളനും…