കേന്ദ്ര സർക്കാർ ഒരുക്കിയ ഡിജിലോക്കർ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. അപ്പ് ഉപയോഗിയ്ക്കുന്ന ആരുടെ ആക്കൗണ്ടിലേയ്ക്കും കടന്നു കയറാൻ സാധിയ്ക്കുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഏറ്റുമാനൂർ ശ്വദേശിയായ മഹേഷ് മോഹൻ കണ്ടെത്തി അധികൃതരെ അറിയിച്ചത്.

ഡിജി ലോക്കറിൽ സൂക്ഷിച്ചിരിയ്ക്കുന്ന രേഖൾ അനായസം ചോർത്താൻ സാധിക്കുന്നത്ര ഗുരുതരമായിരുന്നു സുരക്ഷാ വീഴ്ച. ഓടിപിയും, ആറക്ക പിൻ നമ്പറും നൽകിയാൽ മാത്രമേ ക്ലൗഡിലുള്ള രേഖകൾ ലഭ്യമാകു. എന്നാൽ ഇതൊനും കൂടാതെ അക്കൗണ്ടുകളിലേയ്ക്ക് കടന്നുകയറാൻ സാധിയ്ക്കുന്നു എന്നതാണ് സുരക്ഷാ വീഴ്ച. 3.8 കോടി ആളുകൾ ഈ ആപ്പ് ഉപയോഗിയ്ക്കുന്നുണ്ട്. 370 കോടി രേഖകൾ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. സുരക്ഷാ വീഴ്ച പരിഹരിച്ചതായി അധികൃതർ മഹേഷിനെ അറിയിച്ചിട്ടുണ്ട്.

By ivayana